Malayalam lyrics
ആ....ആ.....ആ..... സ്വപ്നത്തിൽ പോലും മറക്കാൻ കഴിയാത്ത സുരഭീയാമങ്ങള്‍.... സ്വപ്നത്തില്‍പ്പോലും മറക്കാൻ കഴിയാത്ത സുരഭീയാമങ്ങള്‍..... നീ പാടും രാഗങ്ങള്‍ രതിഭാവഗീതങ്ങള്‍... ആ....ആ....ആ..... സ്വപ്നത്തിൽ പോലും മറക്കാൻ കഴിയാത്ത സുരഭീയാമങ്ങള്‍....... വാര്‍തിങ്കൾ കലയെ മാറോടണച്ചുവരും ധനുമാസയാമിനികള്‍.... നീരാളും കടവില്‍ നീലാഞ്ജനപ്പടവില്‍ മദനോത്സവമേളങ്ങള്‍..... ഈ മധുകേളിയില്‍ ഈ രാഗലഹരിയില്‍ ഇതള്‍ചൂടും മോഹങ്ങള്‍.... ഹൃദയാഭിലാഷങ്ങള്‍... സ്വപ്നത്തിൽ പോലും മറക്കാൻ കഴിയാത്ത സുരഭീയാമങ്ങള്‍....... ഹേമന്തസമീരന്‍ പൊൻതേരിലിറങ്ങും മലർവള്ളിക്കുടിലുകളില്‍.... തേന്മഴയേറ്റുണരും...തേരൊലികേട്ടുണരും ചിരകാലരാഗങ്ങള്‍..... ആലിംഗനങ്ങളില്‍...ആത്മഹര്‍ഷങ്ങളില്‍.... അലിയുന്നു ഹൃദയങ്ങള്‍.... പ്രണയവികാരങ്ങള്‍.... (സ്വപ്നത്തിൽ പോലും....)
Song information
വര്‍ഷം: 1986
സംഗീതം: കണ്ണൂര്‍ രാജന്‍
ഗാനരചന: പാപ്പനംകോട് ലക്ഷ്മണന്‍
ഗായകര്‍: അരൂർ പി കെ മനോഹരൻ, എസ് ജാനകി
അഭിനേതാക്കള്‍: രതീഷ്, അഹല്യ
വരികൾ: കല്യാണി
യൂട്യൂബ് ഓഡിയോ: രാല രാജൻ
Album: സുരഭീ യാമങ്ങള്‍
Explore this song
- Singer: അരൂർ പി കെ മനോഹരൻ
- Singer: എസ് ജാനകി
- Film / album: സുരഭീ യാമങ്ങള്‍
- Composer: കണ്ണൂര്‍ രാജന്‍
- Lyricist: പാപ്പനംകോട് ലക്ഷ്മണന്‍