Malayalam lyrics

പാര്‍വ്വണ ചന്ദ്രികേ നീ കണ്ടുവോ

പാര്‍വ്വണ ചന്ദ്രികേ നീ കണ്ടുവോ

എന്റെ പ്രാണേശ്വരിയും നിന്നെപ്പോലെ

ഏകാകിനിയായി ഞാനറിയാതെ

ഏതോ വീഥിയില്‍ അലയുന്നുവോ

(ഏകാകിനിയായി )

പാര്‍വ്വണ ചന്ദ്രികേ നീ കണ്ടുവോ

ചിറകുള്ള കാറ്റില്‍ തിരകളുയര്‍ത്തും

ചില്ലു കൊട്ടാരത്തിന്‍ തിരുനടയില്‍

നീ കണ്ടുവോ എന്റെ സഖിയെ

പത്മരാഗം കൊണ്ടു് ജലദേവതമാര്‍

പകിട കളിക്കും മണിയറയില്‍

നീ കണ്ടുവോ എന്റെ സഖിയെ

ഈ മൗന രാവില്‍ ഈറന്‍ നിലാവില്‍

തേടുന്നതിനി ഞാനെവിടെ

പാര്‍വ്വണ ചന്ദ്രികേ നീ കണ്ടുവോ

സ്വര്‍ണ്ണ മരാളങ്ങള്‍ മന്മഥ നന്ദിനികള്‍

സ്വപ്നങ്ങള്‍ കൈമാറും പൊയ്കകളില്‍

നീ കണ്ടുവോ എന്റെ സഖിയെ

മംഗല്യ വേദിയില്‍ മധുവിധു രാത്രിയില്‍

മനസ്സുകള്‍ പൂക്കുന്ന നിമിഷങ്ങളില്‍

നീ കണ്ടുവോ എന്റെ സഖിയെ

ഈ മോഹഭംഗവും ഈ ശോകഭാരവും

തീരുന്ന നാളിനി വരുമോ

(പാര്‍വ്വണ ചന്ദ്രികേ)

Song information

വര്‍ഷം: 1986

സംഗീതം: കണ്ണൂര്‍ രാജന്‍

ഗാനരചന: പാപ്പനംകോട് ലക്ഷ്മണന്‍

ഗായകര്‍: കെ ജെ യേശുദാസ്

അഭിനേതാക്കള്‍: രതീഷ്, അഹല്യ

വിശദവിവരങ്ങള്‍: വാമദേവൻ

വിഡിയോ: ഗാനസ്നേഹി

Album: സുരഭീ യാമങ്ങള്‍

Explore this song