Malayalam lyrics

ഉം...

മനസ്സേ നീയൊരലയാഴി ദുഃഖതീരമോ മരുഭൂമി (2)

അലയും ഞാനോ നിഴലായി മായും

വിരഹവേദനയാലിവിടെ

മനസ്സേ നീയൊരലയാഴി ദുഃഖതീരമോ മരുഭൂമി

പനിനീര്‍ മുകിലിന്‍ സ്വയംവരമാല്യം

മിഴിനീരിതളായി തീര്‍ന്നാലും

വനദേവത തന്‍ രാജാങ്കണങ്ങളില്‍

കനകമയൂരം പീലി നീര്‍ത്തും

മനസ്സേ നീയൊരലയാഴി ദുഃഖതീരമോ മരുഭൂമി

മറക്കാനൊരിക്കലും കഴിയാത്ത കഥയുടെ

മാറാലയാണെന്‍ ആത്മാവില്‍

അനുരാഗ സൗരഭം ചൂടാതെ വീണിടും

കദനത്തിന്‍ മലരായി ഞാനിവിടെ

മനസ്സേ നീയൊരലയാഴി ദുഃഖതീരമോ മരുഭൂമി

പതറുന്ന തന്ത്രികള്‍ വീണ്ടും ഇണക്കിയാല്‍

ഉണരാതിരിക്കുമോ ഗാനം

ഒരു കൊടും വേനലില്‍ വാടിയ വല്ലരി

തളിര്‍ക്കാതിരിക്കുമോ വീണ്ടും (2)

ഉം...

Song information

വര്‍ഷം: 1986

സംഗീതം: കണ്ണൂര്‍ രാജന്‍

ഗാനരചന: പാപ്പനംകോട് ലക്ഷ്മണന്‍

ഗായകര്‍: കെ ജെ യേശുദാസ്, മലേഷ്യ വാസുദേവന്‍

അഭിനേതാക്കള്‍: രവികുമാർ, രതീഷ്

വിശദവിവരങ്ങള്‍: മാധവഭദ്രൻ

വിഡിയോ: ഗാനസ്നേഹി

Album: സുരഭീ യാമങ്ങള്‍

Explore this song