Malayalam lyrics

സ്വപ്നങ്ങളെന്നും മരീചിക

സങ്കൽപ്പങ്ങൾ വെറും പ്രഹേളിക(2)

മിഴിയിൽ നീർപ്പുഴ,നെഞ്ചിൽ തീമല

നരജീവിതമൊരു കദനകഥ

(സ്വപ്നങ്ങളെന്നും...)

ഒരു പാഴ്മുളം തണ്ടിൻ...

ശ്രുതി പോലുമുണരാതെ...

വരളുന്ന വേദിയിൽ മൂകനായി

(ഒരു പാഴ്മുളം...)

ഇടനെഞ്ചിൽ അഴലിന്റെ-

കനൽ നാളം കത്തി...

എരിയുന്നു വിരഹത്തിൻ തോഴനായി

(ഇടനെഞ്ചിൽ...)

(സ്വപ്നങ്ങളെന്നും മരീചിക...)

ഒരു മൺചിരാതിന്റെ...

ഒളി പോലുമുതിരാതെ...

ഇരുളുന്ന വീഥിയിൽ ഏകനായി

(ഒരു മൺചിരാതിന്റെ...)

വിധി തന്ന ചുമടിന്റെ-

നെടുഭാരം പേറീ...

അലയുന്നു ദുരിതത്തിൻ ദൂതനായി

(വിധി തന്ന...)

(സ്വപ്നങ്ങളെന്നും മരീചിക...)

.................................

Song information

സംഗീതം: ലഭ്യമല്ല

ഗാനരചന: ലഭ്യമല്ല

ഗായകര്‍: അശോക് കുമാർ

വിശദവിവരങ്ങള്‍: akairknr

വിഡിയോ: അശോക് കുമാർ

Album: ആകാശവാണി ലളിതഗാനങ്ങള്‍

Explore this song