Malayalam lyrics
സ്വപ്നങ്ങൾക്കു് നിറമുണ്ടോ സ്വയംപ്രഭേ നിന്റെ സ്വരങ്ങൾക്കു് ചിറകുണ്ടോ പ്രിയംവദേ... നീലാകാശം വിടരും മിഴികളിൽ സൂര്യനുണ്ടോ നിളപോലൊഴുകും നിറകൂന്തലിലും തരംഗമുണ്ടോ ജല തരംഗമുണ്ടോ.... (സ്വപ്നങ്ങൾക്കു്...) ഏതു കിനാവിൻ പീലിക്കൊമ്പിലെ ഊഞ്ഞാലിൽ കാൽവിരലുണ്ടു മയങ്ങി നിൻ പ്രിയകൗമാരം...(2) ഏതുകടലിൻ അക്കരെയക്കരെ എത്രകാലം ഏകാന്ത തപസ്സിരുന്നു നിന്റെ മോഹം... ആ മോഹം മുത്തണിഞ്ഞാൽ പൂവിറുത്താലോ നിന്റെ രോമാഞ്ചം വാരിവാരി ഞാൻ പുതച്ചാലോ... (സ്വപ്നങ്ങൾക്കു്....) ഏതുഷസ്സിൻ വാൽക്കണ്ണാടി മുഖം നോക്കി ഏകതന്തി വരിഞ്ഞൂ നിന്നുടെ സങ്കല്പം...(2) ഏതു കുയിലിൻ പഞ്ചമരാഗപാൽനിലാവിൽ നീരാടി തൊഴുതുണർന്നു നിന്റെ ദാഹം ദാഹത്തിൻ ചിറകിലേറി ഞാനുയർന്നാലോ നിന്റെ ജീവന്റെ മണിവിളക്കിൽ തിരി തെളിച്ചാലോ... (സ്വപ്നങ്ങൾക്കു....)
Song information
ഗായകര്‍: കെ ജി മാര്‍ക്കോസ്
വര്‍ഗ്ഗീകരണം: റേഡിയോ
വിശദവിവരങ്ങള്‍: ഷിബു ജേക്കബ്
Album: ആകാശവാണി ലളിതഗാനങ്ങള്‍
Explore this song
- Singer: കെ ജി മാര്‍ക്കോസ്
- Film / album: ആകാശവാണി ലളിതഗാനങ്ങള്‍