Malayalam lyrics
�sumukhee-sundharee-subhashinee �സുമുഖീ സുന്ദരീ സുഹാസിനീ ഒരുനിമിഷം നില്‍ക്കൂ എന്നെ വികാരം കൊണ്ടുനിറയ്ക്കാന്‍ ഒന്നുചിരിക്കൂ ഒന്നു ചിരിക്കൂ പരിഭവമോ ഇതു ലക്കയോ ഒരു പ്രണയകലഹമോ ഇതു കാളിന്ദീ നദിയോ നിങ്ങള്‍ യദുകുലകന്യകമാരോ! ഞാന്‍ ശ്രീകൃഷ്ണനോ ഇത് രാധാമാധവ രാജമനോഹര രാസക്രീഡയോ രാസക്രീഡയോ! അഭിനയമോ അനുരാഗമോ മറ്റൊരഭിനിവേശമോ! ഇത് കണ്വാശ്രമവനമോ! നിന്റെ പ്രിയമുനികന്യകമാരോ ഞാന്‍ ദുഷ്യന്തനോ ഇത് മാലിനിനദിയുടെ തീരം കണ്ടൊരു പ്രേമഗാനമോ... പ്രേമഗാനമോ!
Song information
വർഷം: 1974
സംഗീതം: ആർ കെ ശേഖർ
ഗാനരചന: വയലാർ രാമവർമ്മ
ഗായകർ: കെ ജെ യേശുദാസ്
അഭിനേതാക്കൾ: വിൻസന്റ്
വരികൾ: ശ്രീദേവി, സംശയാലു
യൂട്യൂബ് ഓഡിയോ: രാല രാജൻ
Album: നടീനടന്മാരെ ആവശ്യമുണ്ടു്
Explore this song
- Film / album: നടീനടന്മാരെ ആവശ്യമുണ്ടു്
- Composer: ആർ കെ ശേഖർ
- Lyricist: വയലാർ രാമവർമ്മ