Malayalam lyrics

സുഖമെന്ന പൂവു തേടി ഞാനലഞ്ഞു നിൻ
അധരദളത്തിലെന്റെ മിഴി പതിഞ്ഞു
അടർത്താനാവാത്ത മലരാണല്ലോ അതിൽ
അരുണിമയാത്മാവിൻ തുടിപ്പാണല്ലോ
(സുഖമെന്ന...)
സ്വർഗ്ഗമാം സ്വപ്നം തേടി ഞാനണഞ്ഞു നിൻ
ചിത്രവിലോചനമാവഴി പറഞ്ഞൂ
നിത്യമാം സത്യത്തിന്റെ വഴിയാണല്ലോ അത്
മുഗ്ദ്ധാനുരാഗത്തിന്റെ പടവാണല്ലോ
(സുഖമെന്ന...)
ഗാനത്തിൻ ഗാനം തേടി ഞാൻ നടന്നു നിൻ
തേന്മൊഴി കാറ്റലയിൽ ഗതി മറന്നു
നിനക്കായ് ആലപിക്കും സ്വരമാണല്ലോ അത്
നിസ്തുലസ്നേഹത്തിന്റെ ചിലമ്പാണല്ലോ
(സുഖമെന്ന..)

Song information

വർഷം: 1978

സംഗീതം: വി ദക്ഷിണാമൂർത്തി

ഗാനരചന: വെള്ളനാട്‌ നാരായണൻ

ഗായകർ: പി ജയചന്ദ്രൻ, സി ഒ ആന്റോ, അമ്പിളി രാജശേഖരൻ

വരികൾ: ജിജാ സുബ്രമണ്യൻ, ശ്രീദേവി

Album: അശോകവനം

Explore this song