Malayalam lyrics
മദ്ധ്യവേനൽ രാത്രിയിൽ ഒരു നൃത്തവാദ്യം കേട്ടു ഞാൻ അർദ്ധനിദ്ര ചാർത്തി നിന്ന സ്വപ്നമെന്നു കരുതി ഞാൻ (മദ്ധ്യവേനൽ..) ഏപ്രിൽ ലില്ലി മണം ചൊരിയും എൻ വരാന്തയിൽ നിഴലിൽ സ്വർണ്ണ ശില്പം പോലെ നീയനങ്ങവേ എന്റെ താളം നിന്റെ കാലിൽ പൂത്തു വിടരവേ എന്തൊരൽഭുതം സ്വപ്നം സത്യമാകയായ് (മദ്ധ്യവേനൽ..) മദനരാഗ ചിത്രമണിയും മലർ വിരിക്കു മേൽ നിശ കനിഞ്ഞ ചഷകമായ് നീ തുളുമ്പവേ എന്റെ മുത്തം നിന്റെ ചുണ്ടിൽ ഗാനമാകവേ എന്തൊരൽഭുതം ഭൂമി സ്വർഗ്ഗമാകയായ് (മദ്ധ്യവേനൽ..)
Song information
വർഷം: 1978
സംഗീതം: വി ദക്ഷിണാമൂർത്തി
ഗാനരചന: ശ്രീകുമാരൻ തമ്പി
ഗായകർ: പി ജയചന്ദ്രൻ
വരികൾ: ജിജാ സുബ്രമണ്യൻ, ശ്രീദേവി
യൂട്യൂബ് ഓഡിയോ: രാല രാജൻ
Album: അശോകവനം
Explore this song
- Film / album: അശോകവനം
- Composer: വി ദക്ഷിണാമൂർത്തി
- Lyricist: ശ്രീകുമാരൻ തമ്പി