Malayalam lyrics

ആനന്ദം പരമാനന്ദം ആനന്ദം പരമാനന്ദം
മാനക്കേടറിയാത്ത മന്മഥന്മാരേ
നാണക്കേടറിയാത്ത നായകന്മാരേ
ആനന്ദം ആനന്ദം ആനന്ദം പരമാനന്ദം
(ആനന്ദം...)
ആനന്ദം പരമാനന്ദം...
തഴുകിയാൽ രസമൊന്നു വേറെ കൈകൾ
തല്ലിയാൽ സുഖമൊന്നു വേറെ
ആശയ്ക്ക് മതിൽ കെട്ടാറായി ഈ
മീശയ്ക്ക് വിലയില്ലാതായി
(തഴുകിയാൽ....)
വേണോ വേണോ ഇനിയും വേണോ
(ആനന്ദം..)
പെണ്ണുകാണാൻ മതിൽ ചാടിവന്നാൽ ഞങ്ങൾ
തന്നു വിടും ഒരു നോക്കിൻ താക്കോൽ
ആകാശവേഗതയെവിടെ ആ
ഗാന്ധർവ്വസ്വപ്നമിന്നെവിടെ
(പെണ്ണുകാണാൻ....)
വേണോ വേണോ ഇനിയും വേണോ
(ആനന്ദം..)

Song information

വർഷം: 1977

സംഗീതം: ജി ദേവരാജൻ

ഗാനരചന: ശ്രീകുമാരൻ തമ്പി

ഗായകർ: പി സുശീല, പി മാധുരി

അഭിനേതാക്കൾ: കമൽ ഹാസൻ, രവികുമാർ, കുതിരവട്ടം പപ്പു, കുട്ടി പദ്മിനി, ഉണ്ണിമേരി

വരികൾ: ജയലക്ഷ്മി രവി, ജിജാ സുബ്രമണ്യൻ

Album: ആനന്ദം പരമാനന്ദം

Explore this song