Malayalam lyrics

വണ്ടർ ഫുൾ ആഹാ വണ്ടർ ഫുൾ
കാറ്റു കൊള്ളാൻ വന്നതാണോ
കന്നൽ മിഴിമാരേ
കൂട്ടു കൂടാൻ ഞങ്ങളുമുണ്ട്
കുവലയമിഴിമാരേ
പ്രായം നല്ല പ്രായം വേഗം നല്ല വേഗം
വേഷമോ ഫാഷൻ മയം
മോഹിനിമാരുടെ മാനസമെല്ലാം
മോഡേൺ ആർട്ടു പോലെ
ജ്യോഗ്രഫിയുണ്ട് ജ്യോമെട്രിയുണ്ട്
രണ്ടിലും മണ്ടന്മാരല്ലോ പണ്ടേ ഞങ്ങൾ
രണ്ടിലും മണ്ടന്മാരല്ലൊ
(വണ്ടർഫുൾ...)
നോട്ടം നല്ല നോട്ടം ചാട്ടം നല്ല ചാട്ടം
ആട്ടമോ കാബറേ മയം
കാമിനിമാരുടെ കോപം പോലും
കാണാൻ ചേതോഹരം
തേന്മലരുണ്ട് തേൻ മുള്ളുമുണ്ട്
രണ്ടിലും കൊതിയന്മാരല്ലോ പണ്ടേ ഞങ്ങൾ
രണ്ടിലും കൊതിയന്മാരല്ലോ
(വണ്ടർഫുൾ..)

Song information

വർഷം: 1977

സംഗീതം: ജി ദേവരാജൻ

ഗാനരചന: ശ്രീകുമാരൻ തമ്പി

ഗായകർ: കെ ജെ യേശുദാസ്, കാർത്തികേയൻ

രാഗം: ആഭേരി

അഭിനേതാക്കൾ: കമൽ ഹാസൻ, രവികുമാർ, കുട്ടി പദ്മിനി, ഉണ്ണിമേരി

വരികൾ: ജിജാ സുബ്രമണ്യൻ, സൂസി

യൂട്യൂബ് ഓഡിയോ: പീപ്പീ 3

Album: ആനന്ദം പരമാനന്ദം

Explore this song