Malayalam lyrics
മാലക്കാവടി പീലിക്കാവടി നിരന്നാടുന്നല്ലോ.... മാലക്കാവടി പീലിക്കാവടി നിരന്നാടുന്നല്ലോ നിൻ കണ്ണിൽ... നിന്‍ മയിൽപ്പീലിക്കണ്ണിൽ... നിറതുളുമ്പി കനവുകൾതൻ കനകമൊന്തകളിൽ ആ മാലക്കാവടി പീലിക്കാവടി നിരന്നാടുന്നല്ലോ മോഹനരാഗം നാദസ്വരം പാടി മോഹം പോലെ പൂന്തെന്നൽ വന്നാടി ഇലകളിലും.... തകിലുമേളം... ഇലകളിലും.... തകിലുമേളം... ഉലയും മേനിയിലും നിൻ നടനമേനിയിലും നിറതുളുമ്പി കനവുകൾതൻ കനകമൊന്തകളിൽ ആ മാലക്കാവടി പീലിക്കാവടി നിരന്നാടുന്നല്ലോ പൂമനസ്സിൻ പൊൻവാതിൽ തേടി ഒരു ഗാനമായ് ഞാൻ അവിടെ കൂടി കൊതി വിടർന്നു.... രതിയുണർന്നു.... മധുര ചുണ്ടിണയിൽ നിൻ മദനമഞ്ജുഷയിൽ നിറതുളുമ്പി കനവുകൾതൻ കനകമൊന്തകളിൽ ആ മാലക്കാവടി പീലിക്കാവടി നിരന്നാടുന്നല്ലോ നിൻ കണ്ണിൽ... നിന്‍ മയിൽപ്പീലിക്കണ്ണിൽ... നിറതുളുമ്പി കനവുകൾതൻ കനകമൊന്തകളിൽ ആ മാലക്കാവടി പീലിക്കാവടി നിരന്നാടുന്നല്ലോ...
Song information
വർഷം: 1978
സംഗീതം: വി ദക്ഷിണാമൂർത്തി
ഗാനരചന: ശ്രീകുമാരൻ തമ്പി
ഗായകർ: കെ ജെ യേശുദാസ്
വരികൾ: ജയലക്ഷ്മി രവി
യൂട്യൂബ് ഓഡിയോ: രാല രാജൻ
Album: അശോകവനം
Explore this song
- Film / album: അശോകവനം
- Composer: വി ദക്ഷിണാമൂർത്തി
- Lyricist: ശ്രീകുമാരൻ തമ്പി