Malayalam lyrics
കണ്ണുനീർക്കായലിലെ കണ്ണില്ലാനങ്കകളേ കതിരൊളി കാണാത്ത കദളിപ്പൂവിതളുകളേ എന്നുകാണും ഇനിയീ എന്നു കാണും [..കണ്ണുനീർക്കായലിലെ കണ്ണില്ലാനങ്കകളേ കണ്ണുകളാൽ കാണാതെ കൈ നീട്ടി പുണരാതെ കരളുകൾ തമ്മിൽ ചേർന്നൂ കദനത്താൽ വേർ പിരിഞ്ഞൂ (2) [..കണ്ണുനീർക്കായലിലെ കണ്ണില്ലാനങ്കകളേ ഇഴയുമെൻ ... ഇഴയുമെൻ സംഗീതത്തിൻ ഈറൻ ചിറകുളിൽ ഇനിയെന്നെൻ ഓമനേ നീ എന്നിലേക്കൊഴുകി വരും (2) [..കണ്ണുനീർക്കായലിലെ കണ്ണില്ലാനങ്കകളേ
Song information
വർഷം: 1967
സംഗീതം: ജി ദേവരാജൻ
ഗാനരചന: ശ്രീകുമാരൻ തമ്പി
ഗായകർ: കെ ജെ യേശുദാസ്
വരികൾ: ഹരികൃഷ്ണൻ കെ നായർ, സൂസി
യൂട്യൂബ് ഓഡിയോ: ജോർജ് ജെ എം ആർ
Album: ചിത്രമേള
Explore this song
- Film / album: ചിത്രമേള
- Composer: ജി ദേവരാജൻ
- Lyricist: ശ്രീകുമാരൻ തമ്പി