Malayalam lyrics
പാടുവാന്‍ മോഹം ആടുവാന്‍ മോഹം പാടിത്തുടങ്ങാന്‍ പദങ്ങളില്ല ആടിത്തുടങ്ങാന്‍ ചുവടുകളില്ല (പാടുവാന്‍) നേരം കടന്നു സദസ്സും നിറഞ്ഞു നിന്‍സ്വരം കേള്‍ക്കാതെന്‍ കണ്ഠമടഞ്ഞു നീല യവനിക മന്ദമുയര്‍ന്നു നിലയറിയാതെ ഞാന്‍ തേങ്ങിക്കരഞ്ഞു ഓ....(പാടുവാന്‍) രാവിന്‍ ദലങ്ങള്‍ പൊഴിയുകയായി രംഗ ദീപങ്ങള്‍ പൊലിയുകയായി എന്നില്‍ നിന്‍ താളങ്ങള്‍ തേങ്ങുകയല്ലേ നിന്നിലെന്‍ ഗാനം മയങ്ങുകയല്ലേ (പാടുവാന്‍)
Song information
വർഷം: 1967
സംഗീതം: ജി ദേവരാജൻ
ഗാനരചന: ശ്രീകുമാരൻ തമ്പി
ഗായകർ: കെ ജെ യേശുദാസ്
വരികൾ: സൂസി, ഒമേഗ ചാൾസ്
Album: ചിത്രമേള
Explore this song
- Film / album: ചിത്രമേള
- Composer: ജി ദേവരാജൻ
- Lyricist: ശ്രീകുമാരൻ തമ്പി