Malayalam lyrics
പ്രേമത്തിൻ ലഹരിയിൽ നമുക്കു പാടാം ആ ഗാനത്തിൻ തിരകളിൽ നമുക്കു നീന്താം ആത്മാവിന്നിതളുകൾ വിതിർന്നുണരും അനുരാഗ രാഗപരാഗമിതാ (പ്രേമത്തിൻ..) തുളുമ്പുമീയമൃതത്തിൻ മണിക്കലശം അധരത്താലുടയ്ക്കുവാൻ കൊതിയില്ലയോ അമരന്മാരായാലും അസുരന്മാരായാലും അപ്സരദേവകളിൽ ഭ്രമിക്കില്ലയോ വിരിക്കൂ മലർവനികളിനി ഇരിക്കൂ വിളമ്പാം അമൃതം ഞങ്ങൾ അനുരാഗക്കടൽ കനിഞ്ഞ മോഹിനികൾ (പ്രേമത്തിൻ..) തരിക്കുമീ യൗവനത്തിൻ മലർക്കൊടികൾ വിരിമാറിൽ പടർത്തുവാൻ തിടുക്കമില്ലേ കവിളത്തു നുള്ളുമ്പോൾ കടക്കണ്ണു തുള്ളുമ്പോൾ കരളിലെ മഞ്ചാടി കിലുങ്ങുന്നില്ലേ വിരിക്കൂ മലർവനികളിനി ഇരിക്കൂ വിളമ്പാം അമൃതം ഞങ്ങൾ അനുരാഗക്കടൽ കനിഞ്ഞ മോഹിനികൾ (പ്രേമത്തിൻ..)
Song information
വർഷം: 1978
സംഗീതം: വി ദക്ഷിണാമൂർത്തി
ഗാനരചന: വെള്ളനാട് നാരായണൻ
ഗായകർ: എസ് ജാനകി, അമ്പിളി രാജശേഖരൻ
വരികൾ: ജിജാ സുബ്രമണ്യൻ, ശ്രീദേവി
Album: അശോകവനം
Explore this song
- Film / album: അശോകവനം
- Composer: വി ദക്ഷിണാമൂർത്തി
- Lyricist: വെള്ളനാട് നാരായണൻ