Malayalam lyrics

ശ്രീഗണപതിയുടെ തിരുനാമക്കുറി

തുയിലുണര് തുയിലുണര് (2)

ശ്രീ മഹാദേവനും ശ്രീ പാർവതിക്കും

പൊന്നായ് വളർന്നവനേ

തുയിലുണര് തുയിലുണര്

ആനമുഖവനുക്ക് മുതലമൃദൂണുക്ക്

അയ്യാ തുയിലുണര് അയ്യയ്യാ തുയിലുണര്

(ശ്രീഗണപതിയുടെ...)

ശിവനേ ശിവനു തിരുമകനേ

പിള്ള ഗണപതിയേ ഗണപതിയേ നിന്നെ

കൈലാസത്തിൽ പെരുമാൾ തിരുമുൻപിൽ

അച്ഛനു കാവലായ് അമ്മയിരുത്തി കുളിക്കാൻ പോയ്

(ശ്രീഗണപതിയുടെ...)

തിരുമകനായ് നീ കാവലിനായ്

ഇരുന്നരുളും സമയത്തിൽ (2)

നിന്നെ പറഞ്ഞു വിട്ട് ചെഞ്ചിട നടുവിലിണങ്ങി മയങ്ങിയ

മങ്കയെ ഗംഗയെ മടിയിലിറക്കി ഇരുത്തീ

ഗണപതിയേ നിന്നച്ഛൻ മുപ്പാരിന്നച്ഛൻ

ശൃംഗാര നടമാടി ഗംഗയുമായ്

അമ്മയോ നിന്നെ നമ്പി

അച്ഛനതിലേറെ നമ്പി (2)

രണ്ടു പേർക്കും നല്ല പിള്ള ഗണപതിയേ ഗണപതിയേ

(ശ്രീഗണപതിയുടെ...)

Song information

സംഗീതം: എം ജി രാധാകൃഷ്ണന്‍

ഗാനരചന: കാവാലം നാരായണപ്പണിക്കര്‍

ഗായകര്‍: കാവാലം ശ്രീകുമാര്‍

വര്‍ഗ്ഗീകരണം: റേഡിയോ

വിശദവിവരങ്ങള്‍: രാജഗോപാല്‍

Album: ആകാശവാണി ലളിതഗാനങ്ങള്‍

Explore this song