Malayalam lyrics
സൗഗന്ധികങ്ങൾ പൂക്കുന്ന രാവിൽ സൗരഭത്തെന്നൽ ഒഴുകുന്ന രാവിൽ സ്വർണ്ണത്തേരിൽ വരുമെന്നു ചൊല്ലിയ എൻ പ്രിയനെവിടെ തോഴീ.... (സൗഗന്ധികങ്ങൾ....) ഇതളിന്നിതളിൽ നിറയും മോഹം പതയുമീ ഏകാന്ത രാവിൽ...(2) എൻ മനം തേടി അലയുകയല്ലേ പ്രിയനാഥനെവിടെ തോഴീ... എൻ മനം തേടി അലയുകയല്ലേ പ്രിയനാഥനെവിടെ തോഴീ... സൗഗന്ധികങ്ങൾ പൂക്കുന്ന രാവിൽ സൗരഭത്തെന്നൽ ഒഴുകുന്ന രാവിൽ... എന്നിലുണർത്തിയ അനുരാഗ ഭാവം എന്നിൽ വളർത്തിയ മോഹം...(2) വിരൽത്തുമ്പിൽ ലാളനമേൽക്കാൻ കൊതിക്കുമ്പോൾ എൻ തോഴനെവിടെ തോഴീ.... വിരൽത്തുമ്പിൽ ലാളനമേൽക്കാൻ കൊതിക്കുമ്പോൾ എൻ തോഴനെവിടെ തോഴീ.... (സൗഗന്ധികങ്ങൾ....)
Song information
സംഗീതം: കെ പി ഉദയഭാനു
ഗാനരചന: എൻ സുബ്രഹ്മണ്യം
ഗായകര്‍: കെ പി വിജയ
വര്‍ഗ്ഗീകരണം: റേഡിയോ
വിശദവിവരങ്ങള്‍: ഷിബു ജേക്കബ്
വിഡിയോ: വാമദേവൻ
Album: ആകാശവാണി ലളിതഗാനങ്ങള്‍
Explore this song
- Singer: കെ പി വിജയ
- Film / album: ആകാശവാണി ലളിതഗാനങ്ങള്‍
- Composer: കെ പി ഉദയഭാനു
- Lyricist: എൻ സുബ്രഹ്മണ്യം