Malayalam lyrics
സന്ധ്യാസുന്ദര ലിപിയിൽ ഒരു താരമനോഹര കവിത അതു നീൾമിഴിത്തുമ്പിനാലെഴുതൂ നിൻ ജീവരാഗം പകരൂ എന്നോടോതിയ വരിയിൽ പതിനായിരം രാവുകൾ കലരും ഇനിയീനുരാഗമാം കടലായ് എന്നാത്മതാളം നിറയും മണ്ണിൻ വിസ്മയം തരുനിരയിൽ നീളേ പൂവുകളായി വിണ്ണിൻ സുസ്മിതം ഇരുളലയിൽ ഏതോ നെയ്ത്തിരിയായ് ഒഴുകിടുമൊരു കുളിരലയിലെ മധുമലർമണമായ് തഴുകിടുമൊരു പുതുമഴയുടെ പരിഭവ സുഖമായ് ആദ്യാനുരാഗാർദ്രഭാവങ്ങളാലേ ആത്മാവിലാളുന്നൊരീണങ്ങൾ ഏതോ പൂവണിത്താഴ്‌വരയിൽ മായാവാഹിനിയായ് മേലേ കാർമുകിൽ കോണിയിലേറും വാർമതിയായി ജനലഴികളിലൊരു കിളിയുടെ മൃദുകരമൊഴിയായ് നടവഴിയിലെ പരിചിതമൊരു പദമലരിതളായ് ഏതോ ദിനാന്തങ്ങൾ വാചാലമായി മായാമയൂരങ്ങളായ് മാറി
Song video
Song details
Music: മെജോ ജോസഫ്
Film/album: ചാപ്റ്റേഴ്സ്
- Singer: മഞ്ജരിപ്രമോദ്
- Film / album: ചാപ്റ്റേഴ്സ്
- Composer: മെജോ ജോസഫ്
- Lyricist: റഫീക്ക് അഹമ്മദ്