Malayalam lyrics
സിന്ദൂരം മാഞ്ഞെന്നു കണ്ണാടി ചൊന്നപ്പോൾ ചിന്തയിൽ നീയും നിലാവുമെത്തി പുഞ്ചിരി തൂകി വിളിച്ചെന്റെ നെറ്റിയിൽ ചന്ദനം ചാർത്തി നീ ശ്രാവണ സുന്ദരിയാക്കി (സിന്ദൂരം മാഞ്ഞെന്നു...) അത്തപ്പൂ നുള്ളാൻ തൊടിയിൽ നാം നിന്നപ്പോൾ മറ്റാരും കാണാതെൻ കവിളിൽ നുള്ളി (2) അഴകുള്ള പൂവുകൾ ഇവിടെന്നു ചൊല്ലി നീ കളിവാക്കിൻ പൂവട്ടി എനിക്കു നൽകി (2) ഓർമ്മയില്ലേ പ്രിയന്നോർമ്മയില്ലേ (സിന്ദൂരം മാഞ്ഞെന്നു...) ദാവണി ചുറ്റി ഞാൻ അരികിൽ വന്നപ്പോൾ ആവണിപ്പെണ്ണെന്നു ചെവിയിൽ മൂളി (2) തെളിയും ചെരാതിന്റെ മിഴിയന്നു പൊത്തി നീ ഒരു നൂറു സ്വപ്നങ്ങൾ പകുത്തു നൽകി (2) ഓർമ്മയുണ്ടോ പ്രിയന്നോർമ്മയുണ്ടോ (സിന്ദൂരം മാഞ്ഞെന്നു...)
Song information
സംഗീതം: മുരളി സിതാര
ഗാനരചന: പെരുമ്പുഴ ഗോപാലകൃഷ്ണ പിള്ള
ഗായകര്‍: ജെയിൻ സാബു
വര്‍ഗ്ഗീകരണം: റേഡിയോ
വിശദവിവരങ്ങള്‍: നിത്യാനന്ദ
വിഡിയോ: പെരുമ്പുഴ ഗോപാലകൃഷ്ണ പിള്ള
Album: ആകാശവാണി ലളിതഗാനങ്ങള്‍
Explore this song
- Singer: ജെയിൻ സാബു
- Film / album: ആകാശവാണി ലളിതഗാനങ്ങള്‍
- Composer: മുരളി സിതാര
- Lyricist: പെരുമ്പുഴ ഗോപാലകൃഷ്ണ പിള്ള