Malayalam lyrics
ശരറാന്തല്‍ വെളിച്ചത്തില്‍ ശയനമുറിയില്‍ ഞാന്‍ ശാകുന്തളം വായിച്ചിരുന്നു... ശാലീനയായ തപോവനകന്യയായ് ശാരദേ നീ വന്നു നിന്നു, മനസ്സില്‍ ശാരദേ നീ വന്നു നിന്നു... (ശരറാന്തല്‍) അനസൂയയറിഞ്ഞില്ല, പ്രിയംവദ കണ്ടില്ല ആശ്രമമൃഗം പോലും അറിഞ്ഞില്ല... അക്ഷരങ്ങള്‍ നിരത്തിയ താളിലോരോന്നിലും അനുപമേ നീ നിറഞ്ഞു നിന്നു... (ശരറാന്തല്‍) രാകേന്ദു പുല്‍കിയ രാവില്‍ നിന്‍ മുന്നില്‍ ഞാന്‍ രാജാ ദുഷ്യന്തനായ് മാറി... മാലിനിനദിയില്ല, ചക്രവാകങ്ങളില്ല വല്‌ക്കലം ചാര്‍ത്തിയ മരങ്ങളില്ല (ശരറാന്തല്‍)
Song information
സംഗീതം: എം ജി രാധാകൃഷ്ണന്‍
ഗാനരചന: ബിച്ചു തിരുമല
ഗായകര്‍: കമുകറ പുരുഷോത്തമൻ
വര്‍ഗ്ഗീകരണം: റേഡിയോ
വിശദവിവരങ്ങള്‍: ഇന്ദു, രാധാകൃഷ്ണന്‍
വിഡിയോ: അജയ് മേനോൻ
Album: ആകാശവാണി ലളിതഗാനങ്ങള്‍
Explore this song
- Singer: കമുകറ പുരുഷോത്തമൻ
- Film / album: ആകാശവാണി ലളിതഗാനങ്ങള്‍
- Composer: എം ജി രാധാകൃഷ്ണന്‍
- Lyricist: ബിച്ചു തിരുമല