Malayalam lyrics

സരസ്വതീയാമത്തിൽ നിൻ മന്ത്ര ധ്യാനത്തിൽ

സർവ്വവും മറന്നു ഞാൻ ഇരിക്കുന്നു...(2)

കർപ്പൂരദീപത്തിൻ കനകശലാകയിൽ

കണ്ടു ദേവീ ഞാൻ കണ്ടൂ ...നിന്നിലെ

ഉജ്ജ്വലകാന്തി ഞാൻ കണ്ടു...

സരസ്വതീയാമത്തിൽ നിൻ മന്ത്ര ധ്യാനത്തിൽ

സർവ്വവും മറന്നു ഞാൻ ഇരിക്കുന്നു...

പഞ്ചപുണ്യാഹം തളിച്ചു ഞാൻ മനസ്സിലെ

പാപങ്ങളൊക്കെ തുടച്ചു മാറ്റി...(2)

പഞ്ചാക്ഷരീ മന്ത്രം ഉരുവിട്ടു ഞാൻ നിന്റെ

പാദാരവിന്ദം നമിച്ചു നില്പൂ...

ഉതിരുക എൻ കളമുരളിയിൽ അമൃതിന്റെ തേനുറവ

ചൊരിയുക എൻ പുലരികളിൽ പുളകത്തിൻ നീരുറവ...

സരസ്വതീയാമത്തിൽ നിൻ മന്ത്ര ധ്യാനത്തിൽ

സർവ്വവും മറന്നു ഞാൻ ഇരിക്കുന്നു...

അശ്രുകണങ്ങളാൽ കഴുകുന്നു ഞാൻ നിന്റെ

അറിവിന്റെ ശ്രീകോവിൽ നട മുഴുവൻ...(2)

ആ തപമായിരം മന്ത്രിച്ചു ഞാനിന്നു്

ആരതി ഉഴിയുന്നു നിൻ നടയിൽ...

വിതറുക എൻ ദുഖങ്ങളിൽ

പുതുമലരിൻ സുഖഗന്ധം

നിറയുക എൻ മോഹങ്ങളിൽ

നിർവൃതി തൻ കതിരൊളിയായ്...

(സരസ്വതീയാമത്തിൽ....)

Song information

സംഗീതം: പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌

ഗാനരചന: എസ്‌ രമേശന്‍ നായര്‍

ഗായകര്‍: എസ് ജാനകിദേവി

രാഗം: സരസ്വതി

ഹിന്ദുസ്ഥാനി രാഗം: സരസ്വതി, ശ്രീ കല്യാൺ

വര്‍ഗ്ഗീകരണം: റേഡിയോ

വിശദവിവരങ്ങള്‍: ഷിബു ജേക്കബ്

വിഡിയോ: ഷിബു ജേക്കബ്

Album: ആകാശവാണി ലളിതഗാനങ്ങള്‍

Explore this song