Malayalam lyrics
സരസീരുഹങ്ങൾ കൈതൊഴുതുണരും സരോവരമാണെന്റെ ഹൃദയം... ഓമൽപ്രതീക്ഷകൾ രഥം തെളിച്ചെത്തും കുരുക്ഷേത്രമാണെന്റെ ഹൃദയം... സരസീരുഹങ്ങൾ കൈതൊഴുതുണരും സരോവരമാണെന്റെ ഹൃദയം... സംഗീതസാന്ദ്രമാം സ്മരണകൾ വിടരും കനവിന്റെ കൂടാരം മനസ്സല്ലേ...(2) ഋതുഭേദമറിയാതെ സന്ദേശമെഴുതിയ അഭിലാഷം പൂവിടും ചില്ലയല്ലേ...ഹൃദയം അഭിലാഷം പൂവിടും ചില്ലയല്ലേ...... സരസീരുഹങ്ങൾ കൈതൊഴുതുണരും സരോവരമാണെന്റെ ഹൃദയം... നെയ്‌വിളക്കിൻ മുന്നിൽ രാമനാമം ചൊല്ലി നിശ്ചലം ധ്യാനിച്ചതും മനസ്സല്ലേ...(2) രാഗസങ്കല്പങ്ങൾ കടംവാങ്ങി സൂക്ഷിക്കും സ്വർണ്ണം പാകിയ സൗധമല്ലേ...ഹൃദയം സ്വർണ്ണം പാകിയ സൗധമല്ലേ..... (സരസീരുഹങ്ങൾ....)
Song information
സംഗീതം: വിവിധം
ഗാനരചന: വിവിധം
ഗായകര്‍: ആലീസ് മാത്യു
വര്‍ഗ്ഗീകരണം: റേഡിയോ
വിശദവിവരങ്ങള്‍: ഷിബു ജേക്കബ്
Album: ആകാശവാണി ലളിതഗാനങ്ങള്‍
Explore this song
- Singer: ആലീസ് മാത്യു
- Film / album: ആകാശവാണി ലളിതഗാനങ്ങള്‍
- Composer: വിവിധം
- Lyricist: വിവിധം