Malayalam lyrics

സപ്തസ്വരങ്ങളെ തൊട്ടിലിലാട്ടുന്ന

സ്വര്‍ഗ്ഗീയ ഗാനമേ രാഗമേ...

സപ്തസ്വരങ്ങളെ തൊട്ടിലിലാട്ടുന്ന

സ്വര്‍ഗ്ഗീയ ഗാനമേ രാഗമേ

സന്ധ്യകള്‍ മൂന്നും തിരിച്ചെഴുന്നെള്ളുന്ന

സന്ധിയാണല്ലോ നിന്‍ നിമിഷം

(സപ്തസ്വരങ്ങളെ)

സിന്ധുപുളിനത്തില്‍ ആഞ്ഞടിക്കുന്നൊരു

സന്താപഗീതമേ (സിന്ധു)

പമ്പയിലെ കൊച്ചു കാറ്റേറ്റു പാടുന്ന

പദ്മരാഗാമൃതമേ

ആ ...ആ ...

സപ്തസ്വരങ്ങളെ തൊട്ടിലിലാട്ടുന്ന

സ്വര്‍ഗ്ഗീയ ഗാനമേ രാഗമേ ...

നിന്നെ ഞാന്‍ ഏറ്റേറ്റു പാടിയാലും

എന്നും ശ്രുതിപ്പിഴ കാണും (നിന്നെ..)

എന്‍ താളവും പിഴച്ചേക്കുമെന്‍ ജീവിത-

സംഗീതവും നിലച്ചേക്കും ...

ആ ...ആ ...

സപ്തസ്വരങ്ങളെ തൊട്ടിലിലാട്ടുന്ന

സ്വര്‍ഗ്ഗീയ ഗാനമേ രാഗമേ

സന്ധ്യകള്‍ മൂന്നും തിരിച്ചെഴുന്നെള്ളുന്ന

സന്ധിയാണല്ലോ നിന്‍ നിമിഷം

(സപ്തസ്വരങ്ങളെ)

Song information

സംഗീതം: എം ജി രാധാകൃഷ്ണന്‍

ഗാനരചന: പി കെ ശങ്കരൻ‌കുട്ടി

ഗായകര്‍: എം ജി രാധാകൃഷ്ണന്‍

രാഗം: കല്യാണി

ഹിന്ദുസ്ഥാനി രാഗം: ഹംസ് കല്യാൺ, കല്യാൺ, യമൻ

വര്‍ഗ്ഗീകരണം: റേഡിയോ

വിശദവിവരങ്ങള്‍: ഇന്ദു

വിഡിയോ: ശ്രീജയ ദീപു

Album: ആകാശവാണി ലളിതഗാനങ്ങള്‍

Explore this song