Malayalam lyrics
സംക്രമവിഷുപ്പക്ഷീ സംവത്സരപ്പക്ഷീ പൊന്മണിച്ചുണ്ടിനാല്‍ കാലത്തിന്‍ ചുമരിലെ പുഷ്പ പഞ്ചാംഗങ്ങള്‍ മാറ്റി നീയെത്ര പുഷ്പപഞ്ചാംഗങ്ങള്‍ മാറ്റി! മാറുന്ന പഞ്ചാംഗ ദിവസദലങ്ങളില്‍ മനുഷ്യന്റെ ജന്മദിനമുണ്ടോ - അവന്‍ വിശ്വപ്രകൃതിയെ കൈക്കുള്ളിലാക്കിയ വിപ്ലവത്തിരുനാളുണ്ടോ? തലമുറകള്‍ ഹസ്തദാനം ചെയ്തു പിരിഞ്ഞ ചിത്രങ്ങളുണ്ടോ? മാറുന്ന കാലത്തിന്‍ ചുവര്‍ച്ചിത്രങ്ങളില്‍ മനുഷ്യന്റെ ചരമദിനമുണ്ടോ? - അവന്‍ സത്യധര്‍മ്മങ്ങളെ കുത്തിക്കൊലചെയ്ത രക്തസാക്ഷീദിനമുണ്ടോ? തലമുറകള്‍ തമ്മില്‍ യുദ്ധംചെയ്തു തകര്‍ന്ന ചിത്രങ്ങളുണ്ടോ?
Song information
വർഷം: 1973
സംഗീതം: ജി ദേവരാജൻ
ഗാനരചന: വയലാർ രാമവർമ്മ
ഗായകർ: പി ലീല
വർഗ്ഗീകരണം: ദാർശനിക ഗാനങ്ങൾ
അഭിനേതാക്കൾ: മധു, ഷീല
വരികൾ: ശ്രീദേവി
യൂട്യൂബ് ഓഡിയോ: രാല രാജൻ
Album: ചുക്ക്
Explore this song
- Film / album: ചുക്ക്
- Composer: ജി ദേവരാജൻ
- Lyricist: വയലാർ രാമവർമ്മ