Malayalam lyrics
സംഗീതമേ മന്ത്ര സാരസ്വമേ നിന്നിലലിയാതെ നീയൊന്നു തഴുകാതെ വിണ്ണിലും മണ്ണിലും പ്രാണനുണ്ടോ.... ഈ വിണ്ണിനും മണ്ണിനും ജീവനുണ്ടോ... (സംഗീതമേ...) മതമത്സരാദികൾക്കാകുമോ നിന്നെ അതിരും എതിരും ചൊല്ലി ഒതുക്കീടുവാൻ...(2) നിൻ അലകളിലിളകാതെ അഴകിൽ ഇഴുകാതെ ഉലകിൽ കഴിയുവാൻ എളുതാമോ ഉലകിൽ കഴിയുവാൻ എളുതാമോ.... (സംഗീതമേ...) പഞ്ചേന്ദ്രിയങ്ങളും പ്രാണനുമൊന്നായി പരമാണുവിൽ ചേരും പരമാർത്ഥമേ...(2) നിൻ പൊരുളെന്തെന്നറിയാതെ കർണ്ണസുഖത്തിനായ് കോർത്ത സ്വരസമൂഹമായ് കരുതുകയോ കോർത്ത സ്വരസമൂഹമായ് കരുതുകയോ.... (സംഗീതമേ...)
Song information
ഗായകര്‍: ശ്രീവല്‍സന്‍ ജെ മേനോന്‍
വര്‍ഗ്ഗീകരണം: റേഡിയോ
വിശദവിവരങ്ങള്‍: ഷിബു ജേക്കബ്
Album: ആകാശവാണി ലളിതഗാനങ്ങള്‍
Explore this song
- Singer: ശ്രീവല്‍സന്‍ ജെ മേനോന്‍
- Film / album: ആകാശവാണി ലളിതഗാനങ്ങള്‍