Malayalam lyrics

സരിഗപ മാഗരി രിഗരിസസ

സരിഗപ ധാധധ നിസനിധപാ...(2)

സച്ചിദാനന്ദമേ...സർവ്വജഗന്മയനേ...

നീ തന്നെ ഏക സത്യം...

നീ വിശ്വസാരമർമ്മം ...

അനന്തമേ...അദ്വൈതമേ...

അഖിലവുമലിയും സംഗീതമേ....

(സച്ചിദാനന്ദമേ...)

മാ...ധപമ ധപമ ധപമ ധപമ ധപമ

നീ...സരിസ സരിസ സരിസ സരിസ സരിസ..(2)

നക്ഷത്രകോടിയിലലിയും സ്വയംപ്രഭാശക്തി നീ

മുക്തി നീ...

ആകാശവ്യാപ്തി നിൻ അജ്ഞാതനാടകം

സാഗരം നിൻ സ്വപ്നതീർത്ഥം..

നീ എഴുതുന്നൂ...നീ പുലർത്തുന്നൂ...

നീ തന്നെ മായ്ക്കുന്നിതെല്ലാം...

സൃഷ്ടിസ്ഥിതിലയ താളലയങ്ങളിൽ

അഭിരമിച്ചു വിലസുന്നു നീ...

(സച്ചിദാനന്ദമേ...)

മാ...ധപമ ധപമ ധപമ ധപമ ധപമ

നീ...സരിസ സരിസ സരിസ സരിസ സരിസ..(2)

ചിത്തത്തിൽ അലറുന്ന കദനത്തിരകളിൽ

മുങ്ങിയും പൊങ്ങിയും ആകെ തളർന്നാടി

കുഴയുന്ന ഞങ്ങൾ നിൻ കൈകളിൽ തോൽപ്പാവക്കൂട്ടം

നീയൊരുക്കുന്നൂ..നീയാട്ടിടുന്നൂ...

നീതന്നെ വലിച്ചെറിയുന്നൂ...

സൃഷ്ടിസ്ഥിതിലയ താളലയങ്ങളിൽ

അഭിരമിച്ചു വിലസുന്നു നീ...

(സച്ചിദാനന്ദമേ...)

Song information

ഗായകര്‍: ബിജോയ് എം നായർ

വര്‍ഗ്ഗീകരണം: റേഡിയോ

വിശദവിവരങ്ങള്‍: ഷിബു ജേക്കബ്

Album: ആകാശവാണി ലളിതഗാനങ്ങള്‍

Explore this song