Malayalam lyrics

സായംസന്ധ്യയിൽ ശരപ്പൊളിമാലതൻ

ചായം ശശിലേഖ കവർന്നെടുത്തു (സായം)

ചാമരം വീശിയ കാറ്റുമറിഞ്ഞില്ല

ചാരുത നക്ഷത്ര ജാലവും കണ്ടില്ല

രാവിൻ മിഴി നാണം ചിമ്മി നിന്നു (2)

സായംസന്ധ്യയിൽ...

ദീപം സാക്ഷിയായ് കൈകൂപ്പി നിന്നൊരു

പൂവിൻ തേന്മനം ആരെടുത്തു? (ദീപം)

പൂമൂടലായിരുന്നു ഭവാനുമാ

പൂമിഴി മെല്ലെ അടച്ചിരുന്നു (പൂമൂടൽ)

സായംസന്ധ്യയിൽ...

കാലം സാക്ഷിയായ്‌ നിൻ കണ്ണിണകൾ തൻ

ജാലം കണ്ടുണർന്നീടുവാനായ് (കാലം)

പാതിരാവായി നീർമിഴി പൂട്ടാതെ

പാരിജാതം പകൽ പാർത്തിരുന്നു (പാതിരാവായി)

(സായംസന്ധ്യയിൽ)

Song information

സംഗീതം: ലോയിഡ് ജോൺ

ഗാനരചന: ശ്രീകുമാർ ശ്രീ

ഗായകര്‍: നമിത ദേവ്

വിശദവിവരങ്ങള്‍: സിദ്ധാർത്ഥ് രമേഷ്

വിഡിയോ: സിദ്ധാർത്ഥ് രമേഷ്

Album: ആകാശവാണി ലളിതഗാനങ്ങള്‍

Explore this song