Malayalam lyrics

ഓർമ്മകൾ നഖങ്ങളാൽ അകമേ ഉരഞ്ഞുവോ
കാറ്റിലെ ചെരാതുപോൽ ചിരികൾ പൊലിഞ്ഞുവോ
കഴിഞ്ഞതെല്ലാം മറന്നു തീരാൻ വിടാതെ 
നിൻ മുഖം വാടിയോ
കടന്ന നാളിൽ അറിഞ്ഞ നേരിൽ
കാലം ഒരേ സാക്ഷിയോ
റൂഹേ ... തളരാതെ ...
താനേ ... ഉലയാതേ ...
റൂഹേ ... തളരാതെ ...
താനേ ... ഉലയാതേ ...
പ്രാവുകൾ ഒരേ തണൽ തിരയും വേനലിൽ
രാവുകൾ മയങ്ങിടാൻ മിഴികൾ മറന്നുവോ
ഉടഞ്ഞ ചില്ലിൽ തറഞ്ഞ നിന്റെ
ഇളം കൈവിരൽത്തുമ്പുകൾ
കൊരുത്തു മെല്ലെ നടന്നു നീങ്ങാൻ
കൂടേ വരും ലോകമേ
റൂഹേ ... തളരാതെ ...
താനേ ... ഉലയാതേ ...
റൂഹേ ... തളരാതെ ...
താനേ ... ഉലയാതേ ...

Song details

Music: വിഷ്ണു ശ്യാം

Film/album: നേര്

Song video

Watch on YouTube