Malayalam lyrics
ആ...ആ...ആ..ആ...ആ.. രവിവർമ്മച്ചിത്രത്തിൻ രതിഭാവമോ നീ രതിസുഖ പ്രിയരാഗ ശ്രുതിഭാവമോ (2) പ്രിയമാലിനീ എന്റെ മധുശാലിനി അമൃതവർഷിണിയായ് വിടരൂ നീ (2) (രവിവർമ്മച്ചിത്രത്തിൻ...) അനുരാഗവിവശയായ് കാളിന്ദി പുളിനത്തിൽ അലയുന്ന രാധികയോ (2) അഭിലാഷകുമുദങ്ങൾ മനസ്സിൽ വിടർത്തുമൊരപൂർവചന്ദ്രികയോ അപൂർവ ചന്ദ്രികയോ (രവിവർമ്മച്ചിത്രത്തിൻ...) മുദ്രാംഗുലീയവുമായ് കണ്വാശ്രമത്തിലന്നു മോഹങ്ങൾ നെയ്ത ശകുന്തളയോ (2) എന്റെ സ്വപ്നങ്ങളെ ചന്ദന്നക്കുറി ചാർത്തും സ്വർഗ്ഗീയലാവണ്യമോ (രവിവർമ്മച്ചിത്രത്തിൻ...)
Song information
സംഗീതം: പട്ടണക്കാട് പുരുഷോത്തമൻ
ഗാനരചന: മുട്ടാര്‍ ശശികുമാര്‍
ഗായകര്‍: പട്ടണക്കാട് പുരുഷോത്തമൻ
വര്‍ഗ്ഗീകരണം: റേഡിയോ
വിശദവിവരങ്ങള്‍: ഇന്ദു
വിഡിയോ: ശ്രീജയ ദീപു
Album: ആകാശവാണി ലളിതഗാനങ്ങള്‍
Explore this song
- Singer: പട്ടണക്കാട് പുരുഷോത്തമൻ
- Film / album: ആകാശവാണി ലളിതഗാനങ്ങള്‍
- Composer: പട്ടണക്കാട് പുരുഷോത്തമൻ
- Lyricist: മുട്ടാര്‍ ശശികുമാര്‍