Malayalam lyrics
രാമായണക്കിളി ശാരിക പൈങ്കിളി രാജീവനേത്രനെ കണ്ടോ.. എന്‍റെ രാഗവിലോലനെ കണ്ടോ (2) ആരണൃകാണ്ഢത്തിലൂടെ, എന്നെ ആരാദ്ധ്യ ദേവന്‍ തിരഞ്ഞോ (2) നീറുന്ന ചിന്തകളോടെ എന്റെ ശ്രീരാമദേവന്‍ തിരഞ്ഞോ (2) (രാമായണക്കിളി) ശിംശിപാ വൃക്ഷചുവട്ടില്‍ ഓരോ ദുഃഖവുമായ് ഞാന്‍ ഇരിപ്പൂ (2) ഗാനാമൃതം പകര്‍ന്നേകൂ, നീ ആ ഗാനത്തിലെന്നെ ഉറക്കൂ (2) (രാമായണക്കിളി)
Song information
സംഗീതം: എം ജി രാധാകൃഷ്ണന്‍
ഗാനരചന: പൂവച്ചല്‍ ഖാദര്‍
ഗായകര്‍: യു മീര
വര്‍ഗ്ഗീകരണം: റേഡിയോ
വിശദവിവരങ്ങള്‍: രാജഗോപാല്‍
Album: ആകാശവാണി ലളിതഗാനങ്ങള്‍
Explore this song
- Singer: യു മീര
- Film / album: ആകാശവാണി ലളിതഗാനങ്ങള്‍
- Composer: എം ജി രാധാകൃഷ്ണന്‍
- Lyricist: പൂവച്ചല്‍ ഖാദര്‍