Malayalam lyrics

രാമായണക്കിളി ശാരികപ്പൈങ്കിളീ...

രാജീവനേത്രനെ കണ്ടോ...എന്റെ

രാഗവിലോലനെ കണ്ടോ...

(രാമായണക്കിളി...)

ആരണ്യകാണ്ഡത്തിലൂടെ...എന്നെ

ആരാദ്ധ്യദേവൻ തിരഞ്ഞോ...(2)

നീറുന്ന ചിന്തകളോടെ...എന്റെ

ശ്രീരാമദേവൻ കരഞ്ഞോ...(2)

(രാമായണക്കിളി...)

ശിംശിപാവൃക്ഷച്ചുവട്ടിൽ...ഓരോ

ദുഃഖവുമായ് ഞാൻ ഇരിപ്പൂ...(2)

ഗാനാമൃതം പകർന്നേകൂ...നീ ആ

ഗാനത്തിലെന്നെ ഉറക്കൂ....(2)

(രാമായണക്കിളി...)

Song information

സംഗീതം: എം ജി രാധാകൃഷ്ണന്‍

ഗാനരചന: പൂവച്ചല്‍ ഖാദര്‍

ഗായകര്‍: കെ ഗിരിജ വർമ്മ

വര്‍ഗ്ഗീകരണം: റേഡിയോ

വിശദവിവരങ്ങള്‍: ഷിബു ജേക്കബ്

വിഡിയോ: വാമദേവൻ

Album: ആകാശവാണി ലളിതഗാനങ്ങള്‍

Explore this song