Malayalam lyrics
രാജമല്ലിപ്പൂവിരിക്കും രാഗവല്ലി മണ്ഡപത്തില്‍ രാജഹംസപ്പെണ്ണൊരുത്തി താമസിക്കും ആശ്രമത്തില്‍ പുഷ്പമാസ നേരം പള്ളിമണിത്തേരില്‍ രാജരാജന്‍ വന്നിറങ്ങീ.... ഇന്ദ്രനീലപ്പീലി നീര്‍ത്തി മെയ്യില്‍ ഇന്ദുമതി കുളിര്‍ ചാര്‍ത്തി ഇന്ദ്രചാപരാഗങ്ങളാല്‍ പൊന്‍ കിനാവില്‍ തേന്‍ ചുരത്തി നൃത്തമിട്ടു നിന്നു മുത്തമിട്ടുനിന്നു മുഗ്ദ്ധമോഹഭാവങ്ങള്‍ പഞ്ചലോഹമഞ്ചമൊരുക്കി അതില്‍ പാരിജാതപ്പൂതൂകി പഞ്ചബാണദാഹങ്ങളാല്‍ കരളുകള്‍ കൈമാറി ഹംസഗാനമോടെ പുഷ്യരാഗമോടെ സംഗമത്തിലവര്‍ മയങ്ങി
Song information
വർഷം: 1977
സംഗീതം: കെ ജെ ജോയ്
ഗാനരചന: മങ്കൊമ്പ് ഗോപാലകൃഷ്ണൻ
ഗായകർ: പി സുശീല
അഭിനേതാക്കൾ: പ്രേം നസീർ, ഷീല, കെ പി ഉമ്മർ, Nellokkodu Bhaskaran
വിശദവിവരങ്ങൾ: ദേവൂസ്
വിഡിയോ: ഗാനസ്നേഹി
Album: ഇവനെന്റെ പ്രിയപുത്രൻ
Explore this song
- Film / album: ഇവനെന്റെ പ്രിയപുത്രൻ
- Composer: കെ ജെ ജോയ്
- Lyricist: മങ്കൊമ്പ് ഗോപാലകൃഷ്ണൻ