Malayalam lyrics

ഭൂമിയില്‍ സ്വര്‍ഗ്ഗം പണിതുയര്‍ത്തീടും
പൂര്‍ണ്ണിമയല്ലോ സ്നേഹം
ജീവനില്‍ ബന്ധം തളിരണിഞ്ഞീടും
ചാരുതയല്ലോ സ്നേഹം
സ നീസരിസ
ലല്ലാല . ......
താ തരരിര ......
ലലലലലാല ........
കടലിനു സ്നേഹം കരയോട്
ഉടലിനു സ്നേഹം ഉയിരോട്
മലരിനു സ്നേഹം മാധവമോട്
ഇരവിനു സ്നേഹം നിലവോട്
(ഭൂമിയില്‍ )
സ സ രി രി ഗ ഗ മ പ
സ രി ഗ മ പ (3)
മലയുടെ സ്നേഹം പുഴയോട്
മയിലിനു സ്നേഹം മുകിലോട്
കിളിയുടെ സ്നേഹം തേന്‍ കനിയോട്
മധുപന് സ്നേഹം മലരോട്
(ഭൂമിയില്‍)

Song information

വർഷം: 1977

സംഗീതം: കെ ജെ ജോയ്‌

ഗാനരചന: മങ്കൊമ്പ് ഗോപാലകൃഷ്ണൻ

ഗായകർ: കെ ജെ യേശുദാസ്, പി സുശീല, കോറസ്

അഭിനേതാക്കൾ: പ്രേം നസീർ, ഷീല

വിശദവിവരങ്ങൾ: baijudaschalliyil

Album: ഇവനെന്റെ പ്രിയപുത്രൻ

Explore this song