Malayalam lyrics
നൂറു നൂറു പൂക്കള്‍ ഞങ്ങള്‍ ഭാരതമക്കള്‍ പുണ്യ ഭാരതാംബ പെറ്റെടുത്തൊരോമന മക്കള്‍ കോടി കോടി കട്ടെടുത്തു് നാടുമൊത്തം സ്വാഹ പാടുവോര്‍ ഏട്ടില്‍ നിന്നും പാര്‍ട്ടിവര്‍ഗ്ഗം പേരുവെട്ടി മാറ്റി നിർത്തിലും നാടുതോറും ഊരുചുറ്റും കൂട്ടമാകിലും എന്നും ഓര്‍മ്മവേണം ഞങ്ങളുമീ ഭാരതമക്കള്‍ കോടി കോടി കട്ടെടുത്തു് നാടുമൊത്തം സ്വാഹ പാടുവോര്‍ ഏട്ടില്‍ നിന്നും പാര്‍ട്ടിവര്‍ഗ്ഗം പേരുവെട്ടി മാറ്റി നിർത്തിലും ചേരിതോറും ചേക്ക കേറും കൂട്ടമാകിലും മണ്ണില്‍ വീണപൂവു പോലെയുള്ള ജന്മമാകിലും അതിരുമില്ല ഉള്ളില്‍...മതിലുമില്ല ഉള്ളില്‍ അപഹരിച്ചു പോകാന്‍ നിധിയുമില്ല തെല്ലും അഴല്‍നിറഞ്ഞ പുഴയില്‍ മുങ്ങി കരയും ഉള്ളിലെ കദനഭാര കണ്ണുനീരു കണ്ടവരുണ്ടോ... പട്ടിണിയുടെ ഗദ്ഗദങ്ങള്‍ കേട്ടവരുണ്ടോ.. മാതൃരാജ്യ മാനഭംഗ ബിംബജാതങ്ങള്‍.... (നൂറു നൂറു പൂക്കള്‍....) മേൽവിലാസമില്ല...ഐഡി ഏതുമില്ല റേഷന്‍ കാർഡുമില്ല...വോട്ടുപോലുമില്ല അവഗണിക്കപ്പെട്ടുപോയ ഹീനജാതികള്‍ അര്‍ഹതകള്‍ വീണ്ടെടുക്കാന്‍ ആരുമില്ലാത്തോര്‍.. പിറവിയിലേ ജന്മഗേഹം അന്യമായവര്‍ മാതൃരാജ്യ മാനഭംഗ ബിംബജാതങ്ങള്‍.... (നൂറു നൂറു പൂക്കള്‍....)
Song information
വർഷം: 2012
സംഗീതം: സി വി രഞ്ജിത്ത്
ഗാനരചന: മങ്കൊമ്പ് ഗോപാലകൃഷ്ണൻ
ഗായകർ: കെ ജെ യേശുദാസ്
അഭിനേതാക്കൾ: കെ ജെ യേശുദാസ്, കോറസ്
വരികൾ: കല്യാണി
Album: തെരുവുനക്ഷത്രങ്ങൾ
Explore this song
- Film / album: തെരുവുനക്ഷത്രങ്ങൾ
- Composer: സി വി രഞ്ജിത്ത്
- Lyricist: മങ്കൊമ്പ് ഗോപാലകൃഷ്ണൻ