Malayalam lyrics
ഈ ജീവിതമൊരു പാരാവാരം എന്തെന്തപാരം അലറും തിരമാലകൾ അടിയിൽ വൻ ചുഴികൾ തിരമുറിച്ചെന്നും മറുതീരം തേടി തുഴയുന്നു ഞാനേകനായ് ഈ വിശ്വതലത്തിലെ സമരാങ്കണത്തിലെ അതിധീര യോദ്ധാക്കൾ നമ്മളെല്ലാം ഒരു യുദ്ധസമയം അണയുമ്പോൾ പലരും ഒളിയ്ക്കാം പടവെട്ടി മരിച്ചു പോകാം പ്രതിബന്ധമെല്ലാം... പ്രതിബന്ധമെല്ലാം എനിക്കാത്മശക്തി പൊരുതുന്നു ഞാനേകനായ് (ഈ ജീവിതമൊരു...) അതിശക്ത കല്പാന്ത പ്രളയം കഴിഞ്ഞുള്ള മൃതഭൂമി പോലെയീ മനുഷ്യ ചിത്തം സ്വാർഥമോഹങ്ങൾ തൻ പ്രേതാലയങ്ങൾ മാത്രമാണിവിടുത്തെ കാഴ്ചയെല്ലാം ഒരു രാഗവർണ്ണം.... ഒരു രാഗവർണ്ണം മണ്ണിൽ രചിക്കാൻ പണിയുന്നു ഞാനേകനായ് (ഈ ജീവിതമൊരു...)
Song information
വർഷം: 1977
സംഗീതം: കെ ജെ ജോയ്
ഗാനരചന: മങ്കൊമ്പ് ഗോപാലകൃഷ്ണൻ
ഗായകർ: കെ ജെ യേശുദാസ്, കോറസ്
വരികൾ: മനു, ശ്രീദേവി
യൂട്യൂബ് ഓഡിയോ: smathew1
Album: ഇവനെന്റെ പ്രിയപുത്രൻ
Explore this song
- Film / album: ഇവനെന്റെ പ്രിയപുത്രൻ
- Composer: കെ ജെ ജോയ്
- Lyricist: മങ്കൊമ്പ് ഗോപാലകൃഷ്ണൻ