Malayalam lyrics

രാധയെ കാണാത്ത മുകില്‍വര്‍ണ്ണനോ നീ...

സീതയെ വേര്‍പെട്ട ശ്രീരാമനോ....

രാധയെ കാണാത്ത മുകില്‍വര്‍ണ്ണനോ നീ

സീതയെ വേര്‍പെട്ട ശ്രീരാമനോ

രാധയെ കാണാത്ത മുകില്‍വര്‍ണ്ണനോ

സീതയെ വേര്‍പെട്ട ശ്രീരാമനോ

ഗന്ധര്‍വ്വ ഗായകാ ..നിന്‍ മണി വീണയില്‍

എന്തേ അപസ്വരങ്ങള്‍

(രാധയെ കാണാത്ത )

ധനുമാസ ചന്ദ്രിക പാല്‍ ചുരന്നു എന്റെ

മനസ്സിന്റെ നന്ദനങ്ങള്‍ പൂവണിഞ്ഞു(ധനുമാസ)

മണമേകി മധു തൂകി മദമണയ്ക്കും

മണമേകി മധു തൂകി മദമണയ്ക്കും നറു

മലരായ മലരെല്ലാം ഇറുത്തെടുത്തു

രാധയെ കാണാത്ത മുകില്‍വര്‍ണ്ണനോ

സീതയെ വേര്‍പെട്ട ശ്രീരാമനോ...

കുളിര്‍ കോരും ചിന്തകളില്‍ ഞാന്‍ മുഴുകി ഒരു

പുളകത്തിന്‍ തേന്‍പുഴയില്‍ വീണൊഴുകി(കുളിര്‍)

മധുരക്കിനാക്കള്‍ക്ക് നിറമിണങ്ങി

മദനന്റെ മലരമ്പായ് ഞാനൊരുങ്ങി

രാധയെ കാണാത്ത മുകില്‍വര്‍ണ്ണനോ

സീതയെ വേര്‍പെട്ട ശ്രീരാമനോ

ഗന്ധര്‍വ്വ ഗായകാ ..നിന്‍ മണി വീണയില്‍

എന്തേ അപസ്വരങ്ങള്‍

രാധയെ കാണാത്ത മുകില്‍വര്‍ണ്ണനോ നീ..

സീതയെ വേര്‍പെട്ട ശ്രീരാമനോ....

Song information

സംഗീതം: എം ജി രാധാകൃഷ്ണന്‍

ഗാനരചന: കെ വി തിക്കുറിശ്ശി

ഗായകര്‍: കെ എസ് ബീന

വര്‍ഗ്ഗീകരണം: റേഡിയോ

വിശദവിവരങ്ങള്‍: രാജഗോപാല്‍

വിഡിയോ: സിദ്ധാർത്ഥ് രമേഷ്

Album: ആകാശവാണി ലളിതഗാനങ്ങള്‍

Explore this song