Malayalam lyrics

രാധയെ കാണാത്ത മുകിൽ‌വർ‌ണ്ണനോ നീ...

സീതയെ വേർപെട്ട ശ്രീരാമനോ...(2)

രാധയെ കാണാത്ത മുകിൽ‌വർ‌ണ്ണനോ...നീ..

സീതയെ വേർപെട്ട ശ്രീരാമനോ...

ഗന്ധർവ്വഗായകാ...നിൻ മണിവീണയിൽ

എന്തേ അപസ്വരങ്ങൾ...

(രാധയെ കാണാത്ത....)

ധനുമാസ ചന്ദ്രിക പാൽ ചുരന്നു..എന്റെ

മനസ്സിന്റെ നന്ദനങ്ങൾ പൂവണിഞ്ഞു...

(ധനുമാസ....)

മണമേകി മധു തൂകി മദമണയ്ക്കും

മണമേകി മധു തൂകി മദമണയ്ക്കും...നറു

മലരായ മലരെല്ലാം ഇറുത്തെടുത്തു....

രാധയെ കാണാത്ത മുകിൽ‌വർ‌ണ്ണനോ നീ...

സീതയെ വേർപെട്ട ശ്രീരാമനോ...

കുളിർകോരും ചിന്തകളിൽ ഞാൻ മുഴുകി..ഒരു

പുളകത്തിൻ തേൻപുഴയിൽ വീണൊഴുകി...

(കുളിർ കോരും...)

മധുരക്കിനാക്കൾക്കു നിറമിണങ്ങി

മദനന്റെ മലരമ്പായ് ഞാനൊരുങ്ങി...

(രാധയെ കാണാത്ത....)

Song information

സംഗീതം: എം ജി രാധാകൃഷ്ണന്‍

ഗാനരചന: കെ വി തിക്കുറിശ്ശി

ഗായകര്‍: അമ്പിളി രാജശേഖരൻ

വര്‍ഗ്ഗീകരണം: റേഡിയോ

വിശദവിവരങ്ങള്‍: ഷിബു ജേക്കബ്

വിഡിയോ: ഷിബു ജേക്കബ്

Album: ആകാശവാണി ലളിതഗാനങ്ങള്‍

Explore this song