Malayalam lyrics

ആ...ആ...ആ....ആ....

രാത്രിമല്ലികേ...നിന്റെ നേത്രനക്ഷത്രം

നോക്കി നോക്കി ഞാനിരുന്ന ചന്ദ്രോദയം...

പാട്ടുമൂളി പാട്ടുമൂളി കൂട്ടിലിരുന്നൊറ്റക്കിളി

മാത്രമാരേ കാത്തിരുന്ന കന്യാവനം...

ഓ...ഓ...കന്യാവനം...

രാത്രിമല്ലികേ...നിന്റെ നേത്രനക്ഷത്രം

നോക്കി നോക്കി ഞാനിരുന്ന ചന്ദ്രോദയം...

ഓർമ്മകൾക്കു മേയുവാനെൻ മനസ്സിന്റെ താഴ്‌വരയിൽ

മാനിറങ്ങും മയിലിറങ്ങും ആഹാ ഹ ഹാ...(2)

തേനെടുക്കാൻ തുമ്പി വന്നു് പൂവിലിരുന്നാടുമ്പോൾ

ഏകനായ് ഞാൻ അറിയാതെ നെടുവീർപ്പിടും...

രാത്രിമല്ലികേ...നിന്റെ നേത്രനക്ഷത്രം

നോക്കി നോക്കി ഞാനിരുന്ന ചന്ദ്രോദയം...

ഓർമ്മകൾക്കു ചാഞ്ഞുറങ്ങാൻ ഇരുളിന്റെ ശയ്യകളിൽ

നീറുമെന്റെ നിഴലിറങ്ങും ആഹാ ഹ ഹാ...(2)

ജാലകത്തിൽ മഞ്ഞുതുള്ളി മാഞ്ഞു മാഞ്ഞു പോകുമ്പോൾ

ഏകനായ് ഞാൻ അറിയാതെ നെടുവീർപ്പിടും...

(രാത്രിമല്ലികേ...)

Song information

സംഗീതം: മുരളി സിതാര

ഗാനരചന: പി കെ ഗോപി

ഗായകര്‍: രവിശങ്കർ

വര്‍ഗ്ഗീകരണം: റേഡിയോ

വിശദവിവരങ്ങള്‍: ഷിബു ജേക്കബ്

വിഡിയോ: മുരളി സിതാര

Album: ആകാശവാണി ലളിതഗാനങ്ങള്‍

Explore this song