Malayalam lyrics

ആ ...

മധുരമാം ഓർമ്മകൾ

വിട നൽകും ആഴങ്ങൾ

പ്രാണലിൽ തിരതല്ലുമീ മൂക സന്ധ്യയിൽ

മായുകയായ് നീ ഏകനായ്

മൂകനായ് തേങ്ങലായ് മിഴിനീർ തൂവലായ്

മധുരമാം ഓർമ്മകൾ

വിട നൽകും ആഴങ്ങൾ..

രാവിന്റെ താരാട്ടിൻ രാഗങ്ങളിൽ

സ്വരമഴക്കിളി തേടും സ്നേഹങ്ങളിൽ

നിഴലേ....നിഴലേ ....

നിറദീപങ്ങൾ കാണാതെ അകലുന്നുവോ

നിറദീപങ്ങൾ കാണാതെ അകലുന്നുവോ

മധുരമാം ഓർമ്മകൾ

വിട നൽകും ആഴങ്ങൾ....

നോവിന്റെ ഏകാന്ത മൂവന്തിയിൽ

ചിറകടിച്ചിരി മായും ഈ വഴിയിൽ

മുകിലേ ...മുകിലേ ...

മഴയീ മണ്ണിൽ വീഴാതെ മറയുന്നുവോ

മഴയീ മണ്ണിൽ വീഴാതെ മറയുന്നുവോ

മധുരമാം ഓർമ്മകൾ

വിട നൽകും ആഴങ്ങൾ

പ്രാണലിൽ തിരതല്ലുമീ മൂക സന്ധ്യയിൽ

മായുകയായ് നീ ഏകനായ്

മൂകനായ് തേങ്ങലായ് മിഴിനീർ തൂവലായ്

Song information

Music: രാജേഷ് ബാബുഷിംജിത് ശിവൻ

Lyricist: പി കെ ഗോപി

Singer: മധുശ്രീ നാരായൺ

Film/album: മട്ടാഞ്ചേരി

Explore this song