Malayalam lyrics

രാമഴ പെയ്തോന്നു തോർന്ന നേരം..

എന്റെ ശാരിക പാട്ടൊന്നു പാടി വീണ്ടും (2)

രാവിതു കാതോർത്തിരിക്കേ രാമായണ ശീലുകൾ ആർദ്രമാവുന്നു

മഴപോലെ ഓർമ്മകൾ വീണൊഴുകുന്നു

രാമഴ പെയ്തോന്നു തോർന്ന നേരം..

എന്റെ ശാരിക പാട്ടൊന്നു പാടി വീണ്ടും

ശ്രീമിഥിലാപുരി സീതാസ്വയംവര..

വേളയിൽ പൂത്തുലയുന്നു (2)

മൈഥിലി ശ്രീരാമചന്ദ്രന്റെ കനവിലേ..

പൊന്മയിൽ പേടായാവുന്നു (2)

രാമഴ പെയ്തോന്നു തോർന്ന നേരം..

എന്റെ ശാരിക പാട്ടൊന്നു പാടി വീണ്ടും (2)

ആയിരം തീർത്ഥങ്ങളാടിവരുന്നോരീ ..

കാറ്റുപോലും മൊഴിയുന്നൂ (2)

രാമകഥാമൃത സാരം..

നുകരുമീ നേരമെനിക്കതു പുണ്യം (2)

രാമഴ പെയ്തോന്നു തോർന്ന നേരം..

എന്റെ ശാരിക പാട്ടൊന്നു പാടി വീണ്ടും (2)

രാവിതു കാതോർത്തിരിക്കേ രാമായണ ശീലുകൾ ആർദ്രമാവുന്നു

മഴപോലെ ഓർമ്മകൾ വീണൊഴുകുന്നു

രാമഴ പെയ്തോന്നു തോർന്ന നേരം..

എന്റെ ശാരിക പാട്ടൊന്നു പാടി വീണ്ടും

Song information

സംഗീതം: മുരളി സിതാര

ഗാനരചന: കോന്നിയൂർ ബാലചന്ദ്രൻ

ഗായകര്‍: രാജേഷ് എച്ച്

രാഗം: വൃന്ദാവന സാരംഗ

വര്‍ഗ്ഗീകരണം: റേഡിയോ

വിശദവിവരങ്ങള്‍: ഷിബു ജേക്കബ്

വിഡിയോ: ഷിബു ജേക്കബ്

Album: ആകാശവാണി ലളിതഗാനങ്ങള്‍

Explore this song