Malayalam lyrics

രാമനവമിനാൾ രാത്രിയിൽ ഞാൻ

രാമായണക്കഥ കേട്ടിരിക്കെ

ത്രെതായുഗത്തിലെയ്ക്കെന്നെയോരോമന

ശാരിക പ്പൈതൽ വന്നാനയിച്ചു ...

( രാമനവമിനാൾ രാത്രിയിൽ ഞാൻ )

ത്രയംബക പൊൻ വില്ല് കുലയ്ക്കുമാ

ത്രൈലോക്യ നാഥന്നരികിലായി

മിഴികളിൽ അനുരാഗ മലർമാല ചൂടിയ

മൈഥിലി ദേവിയെ കണ്ടു ഞാൻ ....

മൈഥിലി ദേവിയെ കണ്ടു ...

( രാമനവമിനാൾ രാത്രിയിൽ ഞാൻ )

ആരണ്യ കാണ്ഡത്തിലൂടെ ഞാനറിയാതെ

ആ രാവിൽ പഞ്ച വടിയിലെത്തി

മായയായ് വന്നൊരാ മാനിൻറെ പിന്നിലായ്

ശ്രീരാമ ദേവനെ കണ്ടു ഞാൻ .....

ശ്രീരാമ ദേവനെ കണ്ടു .....\"

( രാമനവമിനാൾ രാത്രിയിൽ ഞാൻ )

Song information

വര്‍ഗ്ഗീകരണം: റേഡിയോ

വിശദവിവരങ്ങള്‍: ഇന്ദു

Album: ആകാശവാണി ലളിതഗാനങ്ങള്‍

Explore this song