Malayalam lyrics

രാമജയം ശ്രീരാമജയം രാമപദാംബുജമേ അഭയം (2)
രാമനാമമേ ഭക്തിസായകം സേതുബന്ധനം മുക്തിദായകം
രാമജയം ശ്രീരാമജയം രാമപദാംബുജമേ അഭയം
ഈരേഴുലകിനും അധിപതിയാകും രാമന്‍ നമ്മുടെ നായകനായി
വാരിധി മലയായി മാറിടുമിപ്പോള്‍ (2)
മറുകര നമ്മേ പുണര്‍ന്നിടുമിപ്പോള്‍
തോഴനായിതാ വരുണദേവനും സീതാകാന്തനു സ്തോത്രം
സ്തോത്രം സ്തോത്രം സ്തോത്രം
രാമജയം ശ്രീരാമജയം രാമപദാംബുജമേ അഭയം
മലയും കല്ലും മുള്ളും നീരും മരതും കടലിന്നാഭരണം
യോജന പതിനാലൊന്നാം ദിവസം
ഇരുകരയോജന രണ്ടാം ദിവസം
യോജന പതിനാലൊന്നാം ദിവസം
ഇരുകരയോജന രണ്ടാം ദിവസം
വന്നു വിളിപ്പൂ വിജയം നമ്മെ
വാരിജനേത്രനു സ്തോത്രം
സ്തോത്രം സ്തോത്രം സ്തോത്രം
രാമജയം ശ്രീരാമജയം രാമപദാംബുജമേ അഭയം (2)
രാമനാമമേ ഭക്തിസായകം സേതുബന്ധനം മുക്തിദായകം
രാമജയം ശ്രീരാമജയം രാമപദാംബുജമേ അഭയം (2)
രാമാ...
രാമജയം ശ്രീരാമജയം (10)

Song information

വർഷം: 1980

സംഗീതം: വി ദക്ഷിണാമൂർത്തി

ഗാനരചന: ശ്രീകുമാരൻ തമ്പി

ഗായകർ: കെ ജെ യേശുദാസ്

വരികൾ: ജിജാ സുബ്രമണ്യൻ, മാധവഭദ്രൻ

Album: ഭക്ത ഹനുമാൻ

Explore this song