Malayalam lyrics

രാമഗിരിയുടെ താഴ്‌വരയിൽ

ഒരു ശ്യാമസുന്ദര വാടികയിൽ

രാഗിയാമൊരു ഗന്ധർവ്വനെഴുതി

മേഘസന്ദേശം...

പണ്ടൊരു പ്രേമസന്ദേശം...

ഓമലാളിൻ കണ്‍മുനകൾ

എൻ മാനസത്തിൻ ചെന്തളിരിൽ

മൂകഭാഷയിൽ എഴുതി ഇന്നൊരു

മോഹസന്ദേശം

അഭിനവ മേഘസന്ദേശം...

മനസ്സിന്റെ ഗംഗാ നദിയിൽ

കുളിക്കുന്നൂ മലരമ്പൻ...(2)

കല്പടവിൽ കുടം നിറയ്ക്കാൻ

കാത്തുകാത്തിരുന്നു സുന്ദരി...

കല്പടവിൽ കുടം നിറയ്ക്കാൻ

കാത്തുകാത്തിരുന്നു സുന്ദരി...

ഓമലാളിൻ കണ്‍മുനകൾ

എൻ മാനസത്തിൻ ചെന്തളിരിൽ

മൂകഭാഷയിൽ എഴുതി ഇന്നൊരു

മോഹസന്ദേശം

അഭിനവ മേഘസന്ദേശം...

കിനാവിന്റെ പൂന്തേൻ കുടമായ്

നിലാവിങ്കൽ നില്പവളേ...(2)

നമുക്കുള്ള വള്ളം താമര വള്ളം

അടുപ്പിച്ചു വന്നാലും...

രാമഗിരിയുടെ താഴ്‌വരയിൽ

ഒരു ശ്യാമസുന്ദര വാടികയിൽ

രാഗിയാമൊരു ഗന്ധർവ്വനെഴുതി

മേഘസന്ദേശം...

പണ്ടൊരു പ്രേമസന്ദേശം...

Song information

സംഗീതം: ജോസ്

ഗാനരചന: പി ഭാസ്കരന്‍

ഗായകര്‍: ജി വേണുഗോപാൽ, പി സുശീലാദേവി

വര്‍ഗ്ഗീകരണം: റേഡിയോ

വിശദവിവരങ്ങള്‍: ഷിബു ജേക്കബ്

വിഡിയോ: ശ്രീജയ ദീപു

Album: ആകാശവാണി ലളിതഗാനങ്ങള്‍

Explore this song