Malayalam lyrics

നേരം പുലരുന്ന നേരം വരേക്കും ഞാൻ

നിദ്രാവിഹീനനായ് നിന്നോട്ടേ...

നേരം പുലരുന്ന നേരം വരേക്കും ഞാൻ

നിദ്രാവിഹീനനായ് നിന്നോട്ടേ...

നിന്റെ ക്രൂശിതരൂപത്തിൻ ചാരെ ഞാൻ ഈ രാത്രി

മുട്ടിന്മേൽ പ്രാർത്ഥിച്ചു നിന്നോട്ടേ...

ഞാൻ മുട്ടിന്മേൽ പ്രാർത്ഥിച്ചു നിന്നോട്ടേ..

നേരം പുലരുന്ന നേരം വരേക്കും ഞാൻ

നിദ്രാവിഹീനനായ് നിന്നോട്ടേ...

നിന്റെ ക്രൂശിതരൂപത്തിൻ ചാരെ ഞാൻ ഈ രാത്രി

മുട്ടിന്മേൽ പ്രാർത്ഥിച്ചു നിന്നോട്ടേ...

ഞാൻ മുട്ടിന്മേൽ പ്രാർത്ഥിച്ചു നിന്നോട്ടേ..

കരുണാർദ്രമാം നിന്റെ കരതാരിനാലെന്റെ

കരളിലെ പാപങ്ങൾ കഴുകേണമേ...

കരുണാർദ്രമാം നിന്റെ കരതാരിനാലെന്റെ

കരളിലെ പാപങ്ങൾ കഴുകേണമേ...

എന്റെ ഹൃദയത്തിൽ തൊട്ടു നീ സുഖമാക്കണേ...

എന്നുള്ളം മഞ്ഞുപോലാക്കേണമേ...

നേരം പുലരുന്ന നേരത്തു നീയെന്നെ

പുതിയൊരു മനുജനായ് മാറ്റേണമേ...

ഞാൻ നിൻ അരുമയായ് മാറിടട്ടേ...

നേരം പുലരുന്ന നേരം വരേക്കും ഞാൻ

നിദ്രാവിഹീനനായ് നിന്നോട്ടേ...

നേരം പുലരുന്ന നേരം വരേക്കും ഞാൻ

നിദ്രാവിഹീനനായ് നിന്നോട്ടേ...

നിന്റെ ക്രൂശിതരൂപത്തിൻ ചാരെ ഞാൻ ഈ രാത്രി

മുട്ടിന്മേൽ പ്രാർത്ഥിച്ചു നിന്നോട്ടേ...

ഞാൻ മുട്ടിന്മേൽ പ്രാർത്ഥിച്ചു നിന്നോട്ടേ..

നീറുന്ന ഹൃത്തടം നിറയുന്ന ഗദ്ഗദം 

പശ്ചാത്താപവും പ്രാർത്ഥനയും...

നീറുന്ന ഹൃത്തടം നിറയുന്ന ഗദ്ഗദം 

പശ്ചാത്താപവും പ്രാർത്ഥനയും...

നിന്റെ മരക്കുരിശ്ശിൽ ഞാൻ ചേർത്തിടട്ടേ...

നിൻ തിരുമുന്നിൽ ഞാൻ അണച്ചിടട്ടേ...

എന്നന്തരാത്മാവിൻ ആധിയും വ്യാധിയും

പുലരിയണയുമ്പോൾ സൗഖ്യമാക്കൂ...

നാളെ വെളുക്കുമ്പോൾ നവ്യമാക്കൂ...

നേരം പുലരുന്ന നേരം വരേക്കും ഞാൻ

നിദ്രാവിഹീനനായ് നിന്നോട്ടേ...

നിന്റെ ക്രൂശിതരൂപത്തിൻ ചാരെ ഞാൻ ഈ രാത്രി

മുട്ടിന്മേൽ പ്രാർത്ഥിച്ചു നിന്നോട്ടേ...

ഞാൻ മുട്ടിന്മേൽ പ്രാർത്ഥിച്ചു നിന്നോട്ടേ..

ഗാനം ഇവിടെ കേൾക്കാം

Song information

Music: ബിനു ആനന്ദ്

Lyricist: സജീവ് കെ ജോസഫ്

Singer: ജി വേണുഗോപാൽ

Film/album: ഏലിയാമ്മച്ചിയുടെ ആദ്യത്തെ ക്രിസ്തുമസ്

Explore this song