Malayalam lyrics
ആ....ആ...ആ... ആ... "രാഗം - നടന മണ്ഡപം!" - സദിരിൽ സംഗീതക്കിളി പാടി: "സ്വരങ്ങൾ - സപ്തസ്വരങ്ങൾ തരളിതമാക്കുന്ന മണിമണ്ഡപം! രാഗം നടനമണ്ഡപം!" ആ....ആ...ആ... ആ... 'മായാതീതസ്വരൂപിണി'ക്കായി 'മായാമാളവ ഗൗള' മണ്ഡപം തപസ്സിൽ നിന്നുണരും ഉഷസ്സിനു കണിയായി സ്വരസുന്ദരികളാടും 'ഭൂപാള' മണ്ഡപം (രാഗം നടനമണ്ഡപം) സ്വാതി തൻ 'മോഹനമയി' നിനക്കാടുവാൻ 'യദുകുല കാംബോജി' മണ്ഡപം കൊഞ്ചിക്കുഴഞ്ഞുണ്ണിക്കാടുവാ - നമ്മ തൻ നെഞ്ചിലോ 'നീലാംബരി'ത്തൂവൽ മണ്ഡപം "രാഗം - നടനമണ്ഡപം!" - സദിരിൽ സംഗീതക്കിളി പാടി: "സ്വരങ്ങൾ - സപ്തസ്വരങ്ങൾ തരളിതമാക്കുന്ന മണിമണ്ഡപം! രാഗം നടനമണ്ഡപം! രാ...ഗം നടനമണ്ഡപം! രാഗം നടനമണ്ഡപം....!"
Song information
സംഗീതം: ബോംബെ എസ് കമാല്‍
ഗാനരചന: പെരുമ്പുഴ ഗോപാലകൃഷ്ണ പിള്ള
ഗായകര്‍: രെജു ജോസഫ്
വര്‍ഗ്ഗീകരണം: റേഡിയോ
വിശദവിവരങ്ങള്‍: നിത്യാനന്ദ
വിഡിയോ: പെരുമ്പുഴ ഗോപാലകൃഷ്ണ പിള്ള
Album: ആകാശവാണി ലളിതഗാനങ്ങള്‍
Explore this song
- Singer: രെജു ജോസഫ്
- Film / album: ആകാശവാണി ലളിതഗാനങ്ങള്‍
- Composer: ബോംബെ എസ് കമാല്‍
- Lyricist: പെരുമ്പുഴ ഗോപാലകൃഷ്ണ പിള്ള