Malayalam lyrics
പ്രിയമുള്ളവളേ...പ്രിയമുള്ളവളേ... വിരിയും യൗവ്വനമലരേ...(2) വികാരമാകും വീണക്കമ്പിയിൽ ഒന്നു തൊടട്ടേ ഞാൻ... മൃദുവായ് ഒന്നു തൊടട്ടേ ഞാൻ... പ്രിയമുള്ളവളേ...പ്രിയമുള്ളവളേ... വിരിയും യൗവ്വനമലരേ... പകൽക്കിനാവുകൾ എന്റെ മനസ്സിൽ കൊരുത്ത പനിനീരിൻ മാല്യം...(2) ഈ കതിർമണ്ഡപ നടയിൽ നിൽക്കും എനിക്കു നീട്ടുകയില്ലേ...നീ... എനിക്കു നീട്ടുകയില്ലേ... (ഈ കതിർമണ്ഡപ....) പ്രിയമുള്ളവളേ...പ്രിയമുള്ളവളേ... വിരിയും യൗവ്വനമലരേ... വിവാഹനാളിൽ പുടവ തരുമ്പോൾ അണിയും ലജ്ജാഭരണം...(2) ഈ ഭാവനയുടെ വേദിയിൽ നിൽക്കും എനിക്കു നീട്ടുകയില്ലേ...നീ... എനിക്കു നീട്ടുകയില്ലേ... (ഈ ഭാവനയുടെ...) (പ്രിയമുള്ളവളേ....)
Song information
സംഗീതം: കെ പി ഉദയഭാനു
ഗാനരചന: പൂവച്ചല്‍ ഖാദര്‍
ഗായകര്‍: എം രാധാകൃഷ്ണൻ
വര്‍ഗ്ഗീകരണം: റേഡിയോ
വിശദവിവരങ്ങള്‍: ഷിബു ജേക്കബ്
Album: ആകാശവാണി ലളിതഗാനങ്ങള്‍
Explore this song
- Singer: എം രാധാകൃഷ്ണൻ
- Film / album: ആകാശവാണി ലളിതഗാനങ്ങള്‍
- Composer: കെ പി ഉദയഭാനു
- Lyricist: പൂവച്ചല്‍ ഖാദര്‍