Malayalam lyrics

പ്രസാദം വാങ്ങി പകലിന്റെ അമ്പലം

പ്രദക്ഷിണം ചെയ്യുന്ന സന്ധ്യേ

ദീപാരാധന തൊഴുതുനിന്നപ്പോൾ

ദേവനോ മാരനോ നിൻ മനസ്സിൽ

(പ്രസാദം വാങ്ങി...)

അഞ്ജനനീലിമ ആയിരം കതിരായ്

ആരതി കൊളുത്തുന്ന നയനങ്ങളിൽ

(അഞ്ജനനീലിമ...)

തൂവെള്ളച്ചിറകും വിടർത്തിയുണർന്നത്

കനവോ കഥയോ കതിരൊളിയോ

(തൂവെള്ളച്ചിറകും...)

(പ്രസാദം വാങ്ങി...)

ആർദ്രാനുരാഗം ആയിരമിതളായ്

അഴകുവിടർത്തുന്ന അധരങ്ങളിൽ

(ആർദ്രാനുരാഗം...)

ആത്മാഭിലാഷമായ് നിറഞ്ഞുതുടിച്ചത്

മന്ത്രമോ മോഹമോ മകരന്ദമോ

(ആത്മാഭിലാഷമായ്...)

(പ്രസാദം വാങ്ങി...)

Song information

സംഗീതം: കെ കുഞ്ഞിരാമൻ

ഗാനരചന: കെ വി ശബരിമണി

ഗായകര്‍: അശോക് കുമാർ

വിശദവിവരങ്ങള്‍: അശോക് കുമാർ

വിഡിയോ: അശോക് കുമാർ

Album: ആകാശവാണി ലളിതഗാനങ്ങള്‍

Explore this song