Malayalam lyrics
പ്രപഞ്ച മാനസ വീണയില്‍ ഉണരും പ്രേമം വിളിക്കുന്നു വിശ്വ പ്രേമം വിളിക്കുന്നു കിളികളെ ഇണക്ളികളെ ഈ സംഗീത പുഴയുടെ തീരത്ത് ഇരുന്നൊന്നു സല്ലപിക്കാന്‍ പോരു ചിറകുരുമ്മി ഉല്ലസിക്കാന്‍ പോരു പ്രഭാത ഭൂപാള ചില്ലയില്‍ പൂക്കും പ്രണവ]ബിലഹരിയില്‍ വലംവെക്കും കാലത്തിന്‍ വസന്ത രാഗം വാഴ്ത്തുന്നു ചക്രവാളം സര്ഗെ സംഗീത ചക്രവാകം സന്ധ്യാഭൈരവി ദീപങ്ങള്‍ കൊളുത്തും സുന്ദര കലയുടെ നടയില്‍ കൈ കൂപ്പി നില്കുമീ മോഹന രാത്രിക്കു കാംഭോജി കൊണ്ടൊരു പൂവ് മഴക്കാര്‍ മുകിലിന്‍ കല്യാണി പൂവ്
Song information
സംഗീതം: പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്
ഗാനരചന: എസ് രമേശന്‍ നായര്‍
വര്‍ഗ്ഗീകരണം: റേഡിയോ
വിശദവിവരങ്ങള്‍: രാജഗോപാല്‍
Album: ആകാശവാണി ലളിതഗാനങ്ങള്‍
Explore this song
- Film / album: ആകാശവാണി ലളിതഗാനങ്ങള്‍
- Composer: പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്
- Lyricist: എസ് രമേശന്‍ നായര്‍