Malayalam lyrics

പ്രണയം പെയ്യും രാവിൽ പനിമതി

മുഖം മറയ്ക്കുവതെന്തേ...(2)

പ്രിയസഖി നിന്നുടെ ചാരുത കണ്ടോ...

ചാപല്യങ്ങൾ കണ്ടോ...

നമ്മുടെ ചാപല്യങ്ങൾ കണ്ടോ...

പ്രണയം പെയ്യും രാവിൽ പനിമതി

മുഖം മറയ്ക്കുവതെന്തേ...

തംബുരു മീട്ടും നിൻ കരവല്ലരി

വിറയാർന്നീടുവതെന്തേ....

ഞാനാം സ്വരമതിലൊഴുകുമ്പോൾ നീ

നിശ്ശബ്ദയാകുവതെന്തേ...നീ

മൗനം തേടുവതെന്തേ.....

പ്രണയം പെയ്യും രാവിൽ പനിമതി

മുഖം മറയ്ക്കുവതെന്തേ...

സ്വരലയ ധ്വനികൾ നിന്നുടെ നാവിൽ

പതുങ്ങി നിൽക്കുവതെന്തേ...

നിന്നുടെ കുറുനിര ഞാനാം തെന്നൽ

നുകരാൻ വന്നതിനാലോ....മെല്ലെ

തഴുകാൻ വന്നതിനാലോ...

(പ്രണയം പെയ്യും....)

Song information

സംഗീതം: എം ജി രാധാകൃഷ്ണന്‍

ഗാനരചന: എം കെ ചാന്ദ് രാജ്

ഗായകര്‍: രെജു ജോസഫ്‌

വര്‍ഗ്ഗീകരണം: റേഡിയോ

വിശദവിവരങ്ങള്‍: ഷിബു ജേക്കബ്

Album: ആകാശവാണി ലളിതഗാനങ്ങള്‍

Explore this song