Malayalam lyrics

പ്രണവ സംഗീത സ്വപ്നമേ..(1)

അജ്‍ഞാതമേതോ ഹൃദയാകാശത്തിൽ

അറിയാതെ തുളുമ്പിയ മഴ മേഘമേ

നീ ആദ്യം കുളിരിട്ട നീല വർണ്ണങ്ങളിൽ

ആദിത്യ മന്ത്രമുണർന്നു

ഏഴില പച്ചയായ് ഞാൻ വിരിഞ്ഞു

(പ്രണവ സംഗീത സ്വപ്നമേ..)

പ്രകൃതിയും പുരുഷനും പുളകത്തിലലിയുന്ന

തരളിത യാമത്തിലൂടെ (2)

അവരുടെ അനുരാഗ ഗംഗയിലൂടെ

അരയന്നങ്ങളായ് ഒഴുകി

സ്വരങ്ങൾ നര ജന്മങ്ങളായ് ഒഴുകീ...

(പ്രണവ സംഗീത സ്വപ്നമേ..)

ശ്രുതിയുഗ വസന്തത്തിൻ വിരിമാറിൽ പടരുന്ന

വിരഹാശ്രു സിരകളിലൂടെ (2)

അനുപമ വൈഖരീ രാഗത്തിലൂടെ

അണിവാക പൂവുകൾ വിടർത്തി...

പദങ്ങൾ നരജന്മങ്ങളെ ഉണർത്തി..

(പ്രണവ സംഗീത സ്വപ്നമേ..)

Song information

സംഗീതം: എം ജി രാധാകൃഷ്ണന്‍

ഗാനരചന: എസ്‌ രമേശന്‍ നായര്‍

വര്‍ഗ്ഗീകരണം: റേഡിയോ

വിശദവിവരങ്ങള്‍: രാജഗോപാല്‍

Album: ആകാശവാണി ലളിതഗാനങ്ങള്‍

Explore this song