Malayalam lyrics

പൊട്ടിക്കരയുവാൻ കണ്ണുനീരില്ലാത്ത

കുറ്റം എന്റേതല്ല...

കെട്ടിയുയർത്തിയ സ്വപ്നം തകർന്നതെൻ

തെറ്റുകൾ കൊണ്ടല്ല....

ആകെ തളർന്നു കുഴഞ്ഞു ഞാൻ

വാടിക്കരിഞ്ഞു കഴിഞ്ഞു...

(പൊട്ടിക്കരയുവാൻ...)

നീതികണ്ടില്ല ഞാൻ എങ്ങുമെനിക്കൊരു

വാതിൽ തുറന്നില്ലാ...(2)

നന്മ കണ്ടില്ല ഞാൻ എന്നുമെൻ മുന്നിൽ

വൻ മതിൽ ആയിരുന്നു...

നന്മ കണ്ടില്ല ഞാൻ എന്നുമെൻ മുന്നിൽ

വൻ മതിൽ ആയിരുന്നു...

(പൊട്ടിക്കരയുവാൻ....)

മിഥ്യകൾ തേടി അലഞ്ഞു നടന്ന ഞാൻ

വിഡ്ഢിയല്ലായിരുന്നോ...(2)

സ്വർണ്ണച്ചിറകുകളേറിപ്പറന്നതെൻ

സ്വപ്നമല്ലായിരുന്നോ...

സ്വർണ്ണച്ചിറകുകളേറിപ്പറന്നതെൻ

സ്വപ്നമല്ലായിരുന്നോ...

(പൊട്ടിക്കരയുവാൻ....)

Song information

സംഗീതം: കെ പി ഉദയഭാനു

ഗാനരചന: കോന്നിയുര്‍ ഭാസ്‌

ഗായകര്‍: കെ പി വിജയ

രാഗം: പഹാഡി

വര്‍ഗ്ഗീകരണം: റേഡിയോ

വിശദവിവരങ്ങള്‍: ഷിബു ജേക്കബ്

വിഡിയോ: വാമദേവൻ

Album: ആകാശവാണി ലളിതഗാനങ്ങള്‍

Explore this song